നിങ്ങൾ കഠിനമായി പരിശീലിച്ചാൽ, നിങ്ങളെ തോൽപ്പിക്കാൻ ബുദ്ധിമുട്ടായിരിക്കും..! വർക്കൗട്ട് വീഡിയോ പങ്കുവച്ച് റിമി ടോമി..

മലയാളത്തിലെ യുവ ഗായകരിൽ ശ്രദ്ധേയയാണ് ഗായിക റിമി ടോമി. റിമി ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് കടന്നു വരുന്നത് മീശ മാധവൻ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനമായിരുന്നു താരം ആലപിച്ചത്. ഈ ഗാനം നൂരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും നേടിയതോടെ റിമി ടോമി എന്ന ഗായികയും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളിൽ റിമി ഗാനങ്ങൾ ആലപിച്ചു . വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട് , ഫ്രീഡം , ചതിക്കാത്ത ചന്തു, പട്ടണത്തിൽ സുന്ദരൻ, ഉദയനാണ് താരം, ബസ് കണ്ടക്ടർ, ബൽറാം vs താരാദാസ് , മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി ചിത്രങ്ങളിൽ താരം ഗാനമാലപിച്ചു.

നിരവധി ഷോകളിൽ അവതാരികയായും വിധികർത്താവായും റിമി എത്തിയിരുന്നു. ഇതിനെല്ലാം പുറമേ അഭിനയ രംഗത്തേക്കും താരം ചുവടു വച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് കുഞ്ഞിരാമായണം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തു. അതേ വർഷം തന്നെ പുറത്തിറങ്ങിയ തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിൽ നായികയായും വേഷമിട്ടു. ജയറാമിന്റെ നായികയായാണ് ഈ ചിത്രത്തിൽ താരം അഭിനയിച്ചത്.

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് റിമി. തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോസും റിമി ആരാധകർക്കായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അടുത്ത കാലത്തായി താരത്തിന്റെ സൗന്ദര്യത്തിൽ വന്ന മാറ്റവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. താരത്തിന്റെ ഫിറ്റ്നെസ് രഹസ്യം എന്തെന്ന് ചോദിച്ച് നിരവധി ആരാധകർ കമന്റുകൾ നൽകാറുണ്ട്. ഇപ്പോഴിതാ റിമി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുത്തൻ വീഡിയോ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ജിമ്മിൽ കഠിനമായി വർക്ക് ഔട്ട് ചെയ്യുന്ന റിമിയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിങ്ങൾ കഠിനമായി പരിശീലിച്ചിൽ, നിങ്ങൾ കഠിനനാകുമെന്ന് മാത്രമല്ല , നിങ്ങളെ തോൽപ്പിക്കാനും പ്രയാസമായിരിക്കും; എന്ന് കൂടി കുറിച്ചു കൊണ്ടാണ് റിമി തന്റെ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ചത്. നടൻ മുന്ന, ഗായിക ജ്യോത്സന തുടങ്ങിയവർ ഉൾപ്പെടെ നിരവധിപ്പേർ താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്.

© 2024 M4 MEDIA Plus