പെട്രോൾ ബോംബ് പാഞ്ഞത് മമ്മൂട്ടിയുടെ തോളിന് മുകളിലൂടെ…! റോഷാക്ക് മേക്കിംഗ് വീഡിയോ കണ്ട്.. ഇത്രയും റിസ്ക് വേണോ എന്ന് ആരാധകർ..

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് എന്ന പുത്തൻ ചിത്രം ഇപ്പോൾ തിയറ്ററുകളിൽ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ് . സംവിധായകൻ നിസാം ബഷീർ ഈ ചിത്രം അണിയിച്ച് ഒരുക്കിയിരിക്കുന്നത് ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് . ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് . അദ്ദേഹത്തോടൊപ്പം ഈ ചിത്രത്തിൽ പ്രധാന സഹ കഥാപാത്രങ്ങളായി ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരും വേഷമിടുന്നുണ്ട്. ആസിഫ് അലി നായകനായി എത്തിയ അഡ്‌വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്ദുൾ ആണ് റോഷാക്കിന്റേയും രചയിതാവ് . നടൻ മമ്മൂട്ടി പുതുതായി ആരംഭിച്ച മമ്മൂട്ടി കമ്പനി എന്ന സിനിമാ നിർമ്മാണ കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെയാണ് ഈ ചിത്രം നിർമ്മിച്ചത്.

വിജയകരമായി മുന്നേറുന്ന ഈ ചിത്രത്തിന്റെ ഒരു മേക്കിങ് വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ലൂക്ക് ആന്റണി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വീട്ടില്‍ വെച്ച് ഒരുക്കിയ സംഘട്ടന രംഗത്തിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. സംഘട്ടനത്തിന്റെ ഭാഗമായി ഒരു പെട്രോള്‍ ബോംബ് നടൻ മമ്മൂട്ടിക്ക് നേരെ വരുന്നതും താരം അതിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറുന്നതുമായ രംഗമാണ് ഇപ്പോൾ പുറത്തുവിട്ട ബിഹൈൻഡ് ദി സീൻ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോ കണ്ട മമ്മൂട്ടി ആരാധകർ പറയുന്നത് ഇത്രയും റിസ്ക് ഒന്നും എടുക്കരുത് എന്നാണ് . മമ്മൂട്ടിയുടെ സുരക്ഷയിൽ ആരാധകർക്കുള്ള ആശങ്കയാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ നമുക്ക് കാണിച്ചു തരുന്നത്.

ആക്ഷനും ഡ്രാമയും സസ്‌പെൻസും മിസ്റ്ററിയും എല്ലാം ഒരുപോലെ കോർത്തിണക്കിയാണ് ഈ ചിത്രം സംവിധായകൻ ഒരുക്കിയിരിക്കുന്നത് തന്നെ. മലയാളത്തിൽ നിസാം ബഷീർ സംവിധാനം ചെയ്ത കെട്ട്യോളാണെന്റെ മാലാഖ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അദ്ദേഹം ഒരുക്കിയ ചിത്രമാണ് റോഷാക്ക്. 25 കോടിയോളം ആഗോള കളക്ഷൻ റോഷാക്ക് ഇതിനോടകം നേടിയെന്നാണ് ലഭിക്കുന്ന സൂചന. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ ആണ്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കിരൺ ദാസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് .