കിടിലൻ ഡാൻസുമായി റംസാനും അനന്തികയും..! വൈറൽ ഡാൻസ് കാണാം..

ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റംസാൻ മുഹമ്മദ് . മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് സീസൺ വണ്ണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു റംസാൻ. റിയാലിറ്റി ഷോയിൽ എത്തുന്നതിന് മുമ്പ് ചില ചിത്രങ്ങളിൽ ബാലതാരമായി റംസാൻ വേഷമിട്ടിരുന്നു. മലയാളത്തിലെ ഹിറ്റ് റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ 3 യിലെ മത്സരാർത്ഥിയായും റംസാൻ എത്തിയിരുന്നു. ചില ചിത്രങ്ങളിലും ചെറിയ റോളുകളിൽ പ്രത്യക്ഷപ്പെട്ട റംസാൻ അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തിലും അഭിനയിച്ചിരുന്നു. താരത്തിന്റെ മികച്ച ഒരു ഡാൻസ് പെർഫോമൻസും ആ ചിത്രത്തിൽ കാഴ്ച വച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുത്തൻ ഡാൻസ് വീഡിയോസ് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് . താരത്തിന്റെ പുതിയ ഡാൻസ് വീഡിയോയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആലിയ ഭട്ട് നായികയായി എത്തിയ ഗംഗുഭായ് കത്യവാഡി എന്ന ചിത്രത്തിലെ മേരി ജാൻ എന്ന ഗാനത്തിനാണ് റംസാൻ ചുവടുവച്ചിരിക്കുന്നത്. ഈ മനോഹര ഗാനത്തിന് റംസാനൊപ്പം അനന്തിക സനിൽകുമാറും ചുവടു വയ്ക്കുന്നുണ്ട്.

ഇൻസ്റ്റഗ്രാം റീലുകൾ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് നർത്തകിയും കൊറിയോഗ്രഫറുമായ അനന്തിക . ദശലക്ഷക്കണക്കിന് ഫോളോവേഴ്സാണ് സോഷ്യൽ മീഡിയയിൽ അനന്തികയ്ക്കുള്ളത്. മോഡൽ കൂടിയായ താരം സോഷ്യൽ മീഡിയയിൽ തന്റെ പുത്തൻ ഫോട്ടോഷൂട്ടും ഡാൻസ് വീഡിയോസും പങ്കുവയ്ക്കാറുണ്ട്. റംസാനൊപ്പം മനോഹരമായി നൃത്തം ചെയ്യുന്ന പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് . സിനിമ താരം ആദിൽ ഇബ്രാഹിം ഉൾപ്പെടെ നിരവധി പേരാണ് വീഡിയോയ്ക്ക് കമെന്റുകൾ നൽകിയിട്ടുള്ളത്.

© 2024 M4 MEDIA Plus