ഭീഷ്മയിലെ ആലീസ് വേറേ ലെവലാണ്..!

അമൽ നീരദ് സംവിധാനം ചെയ്ത് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു ഭീഷ്മ പർവ്വം . ഈ കഴിഞ്ഞ മാർച്ചിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. സംവിധായകൻ അമൽ നീരദ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർമ്മാണവും നിർവഹിച്ചിട്ടുള്ളത്. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രം രചിച്ചത് അദ്ദേഹവും ഒപ്പം നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. മമ്മൂട്ടി ഈ ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് അഭിനയിച്ചത് . അദ്ദേഹത്തെ കൂടാതെ വമ്പൻ താരനിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിൽ ആലീസ് എന്ന ഒരു കഥാപാകം ഉണ്ട്. മൈക്കിൾ എന്ന കഥാപാത്രം തന്റെ യൗവ്വനകാലത്തു സ്നേഹിച്ചിരുന്ന കഥാപാത്രമാണ് ആലീസ്.

തെലുങ്കു നടി അനസൂയ ഭരദ്വാജ് ആണ് ചിത്രത്തിൽ ആലീസായി വേഷമിട്ടത്. അഭിനേത്രി എന്നതിന് പുറമേ മോഡൽ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിലുംകഴിവ് തെളിയിച്ച താരമാണ് അനസൂയ . 2003 ൽ ആണ് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇന്ന് തെലുങ്ക് സിനിമയിലെ സജീവ സാന്നിധ്യമാണ് . ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഈ താരത്തിന്റെ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ ആണ് .

ഭീഷ്മപർവം കൂടാതെ കഴിഞ്ഞ വർഷം അവസാനം പ്രദർശനത്തിന് എത്തിയ സൂപ്പർ ഹിറ്റായ തെലുങ്കു ചിത്രം പുഷ്പയിലും അനസൂയ വേഷമിട്ടിരുന്നു. പുഷ്പയുടെ രണ്ടാം പതിപ്പിലും അനസൂയ വേഷമിടുന്നുണ്ട്. ഇനി റിലീസ് ചെയ്യാനുള്ള താരത്തിന്റെ ചിത്രം ചിരഞ്ജീവി നായകനായ ആചാര്യ ആണ് . ഏപ്രിൽ ഇരുപത്തിയൊമ്പതിനാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഇത് കൂടാതെ അനസൂയയുടെ ഇനി വരാനുള്ള ചിത്രങ്ങളാണ് പക്കാ കൊമേർഷ്യൽ, രംഗ മാർത്താണ്ഡ എന്നിവ. മലയാള സിനിമ രംഗത്തെ അനസൂയയുടെ അരങ്ങേറ്റ ചിത്രമായിരുന്നു ഭീഷ്മ പർവ്വം. ഈ നടിക്ക് വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത് ക്ഷണം, രംഗസ്ഥലം എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനമാണ്.

© 2024 M4 MEDIA Plus