തൻ്റെ സാഹസിക പ്രകടനങ്ങളിലെ വീഴ്ചകൾ..! വീഡിയോ പങ്കുവച്ച് പ്രണവ് മോഹൻലാൽ..

മലയാള സിനിമയിലെ യുവ നായകന്മാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ പ്രണവ് മോഹന്‍ലാല്‍. ഇന്‍സ്റ്റഗ്രാമിലെ നിറസാന്നിധ്യമായ പ്രണവ് കൂടുതലായും ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ആരാധകർക്കായി പങ്കുവയ്ക്കാറുള്ളത് തന്‍റെ സാഹസിക വിനോദങ്ങളുടെയും യാത്രകളുടെയും വീഡിയോ ആണ് . ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു പുതിയ റീല്‍സുമായാണ് താരം എത്തിയിരിക്കുന്നത്. പരാജയങ്ങളും തങ്ങളുടെ സാഹസിക വിനോദങ്ങള്‍ക്കിടെ സംഭവിച്ചേക്കാം. ആരാധകര്‍ക്ക് മുന്നില്‍ തന്‍റെ ജീവിതത്തിലെ അത്തരം നിമിഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.

താരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പോസ്റ്റ് ചെയ്തത് എങ്ങനെ കുറച്ചു കൊണ്ടാണ് ” പെര്‍ഫെക്റ്റ് നിമിഷങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഇന്‍സ്റ്റഗ്രാം , എന്നാല്‍ ഇത് അത്ര പെര്‍ഫെക്റ്റ് അല്ല ” എന്നാണ് താരം തൻറെ വീഡിയോക്കൊപ്പം കുറച്ചത്. വീഡിയോ പോസ്റ്റ് ചെയ്തു നിമിഷങ്ങള്‍ക്കകം തന്നെ ആയിരക്കണക്കിന് ആളുകളാണ് താരത്തിന്റെ ഈ വീഡിയോ ലൈക്ക് ചെയ്തത്.

ഈ വീഡിയോ ഒരുക്കിയിരിക്കുന്നത് റോക്ക് ക്രൈമ്പിംഗ്, സ്കേറ്റിങ്, സംഘട്ടന രംഗങ്ങൾ എന്നിവയെല്ലാം തന്നെ ചേർത്തുകൊണ്ടാണ്. എന്നാൽ നിരന്തരം പരാജിതനാകുന്ന താരത്തെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പ്രണവ് ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സാഹസികതയും യാത്രയും ഫോട്ടോഗ്രഫിയും സംഗീതവുമൊക്കെയാണ് കൂടുതലായും പ്രണവ് മോഹൻലാൽ എന്ന താരം ഏറെ ഇഷ്ടപ്പെടുന്നത് .

പ്രണവ് മലയാള സിനിമ രംഗത്തെത്തുന്നത് ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് . ഈ ചിത്രത്തിലെ താരത്തിന്റെ മികച്ച സംഘട്ടന രംഗങ്ങള്‍ ഏറെ ശ്രദ്ധേയ പ്രണവിനെ ഈ രംഗങ്ങൾ അതിമനോഹരമായി കൈകാര്യം ചെയ്തതിന് പ്രത്യേക പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രമായിരുന്നു പ്രണവിന്‍റെ കരിയറില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രം . ഹൃദയം പ്രണവ് എന്ന നടൻറെ ആദ്യ 50 കോടി ചിത്രം കൂടിയായിരുന്നു .

© 2024 M4 MEDIA Plus