ന്യൂ ഇയറിനെ വരവേറ്റ് സാരിയിൽ മനോഹര നൃത്തവുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി..

മറ്റൊരു പുത്തൻ റിൽസ് വീഡിയോ കൊണ്ട് സോഷ്യൽ മീഡിയ ആരാധകരുടെ ശ്രദ്ധ ഒരിക്കൽ കൂടി പിടിച്ചു പറ്റുകയാണ് പ്രിയ താരം കല്യാണി ബി നായർ. മലയാള സിനിമയിലെ ശ്രദ്ധേയ നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി ബി നായർ . ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് കല്യാണി . നല്ലൊരു നർത്തകിയായ കല്യാണി തൻറെ ഡാൻസ് വീഡിയോസ് ആണ് കൂടുതലായും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കാറുള്ളത്. അവയ്ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്. എന്നത്തേയും പോലെ പുതുവർഷത്തിലും താരം പുതിയൊരു ഡാൻസ് വീഡിയോയുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്.

ബ്ലാക്ക് കളർ സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായാണ് കല്യാണി ഡാൻസ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എല്ലാവർക്കും അവരുടെ ആന്തരിക സമാധാനവും സന്തോഷവും കണ്ടെത്താൻ ഈ വർഷം സാധിക്കട്ടെ എന്ന് കുറിച്ച് കൊണ്ടാണ് കല്യാണി തൻറെ പുത്തൻ വീഡിയോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുള്ളത്. നിരവധി ആരാധകർ താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുണ്ട്.

അമ്മയ്ക്കും തൻറെ രണ്ടാനച്ഛനായ നടൻ സായി കുമാറിനും ഒപ്പം ടിക് ടോക്ക് വീഡിയോസ് ചെയ്തുകൊണ്ടായിരുന്നു കല്യാണി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് കടന്നുവരുന്നത്. മലയാളത്തിലെ രണ്ട് പ്രിയ താരങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെട്ടത് കൊണ്ടുതന്നെ കല്യാണിക്ക് വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുവാൻ സാധിച്ചു. താരത്തിന് ഒട്ടേറെ ആരാധകരായപ്പോൾ പിന്നീട് കല്യാണി തൻറെ തനിച്ചുള്ള വീഡിയോസും ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുവാൻ ആരംഭിച്ചു. ഇതിനോടകം തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയതിനാൽ കല്യാണിയുടെ പോസ്റ്റുകൾക്ക് വളരെ വേഗം വൈറലായി മാറുവാൻ സാധിച്ചു.

ഇന്ന് കല്യാണിയുടെ ആരാധകർ ഉറ്റു നോക്കുന്നത് അഭിനയരംഗത്തേക്കുള്ള താരത്തിന്റെ കടന്നുവരവിനായാണ് . അമ്മയെപ്പോലെ തന്നെ മലയാള സിനിമ രംഗത്ത് ശോഭിക്കുവാൻ കല്യാണിക്ക് സാധിക്കും എന്നാണ് താരത്തിന്റെ ആരാധകർ വിശ്വസിക്കുന്നത്. തൻറെ വീഡിയോകളിലൂടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും താരം അത് തെളിയിക്കുന്നുണ്ട്. ഏതായാലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞുനിൽക്കുന്ന കല്യാണി ഒട്ടും വൈകാതെ തന്നെ അഭിനയരംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവരാണ് താരത്തിന്റെ ഒട്ടുമിക്ക ആരാധകരും.