ഇംഗ്ലിഷ് സോങ്ങിന് വെറൈറ്റി ഡാൻസുമായി നടി ദൃശ്യ രഘുനാഥ്..!

2016 ൽ ഒമർ ലുലുവിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ചിത്രമാണ് ഹാപ്പി വെഡിംങ് . ഈ ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങൾക്കാണ് നവാഗത സംവിധായകനായി എത്തിയ ഒമർ ലുലു അവസരം നൽകിയത്. ഈ ചിത്രത്തിലെ നായകൻ പ്രേമം എന്ന ചിത്രത്തിലൂടെ ചെറിയൊരു റോൾ ചെയ്ത് ശ്രദ്ധ നേടിയ നടൻ സിജു വിൽസൺ ആയിരുന്നു . ഈ ചിത്രത്തിലൂടെ ഒമർ ലുലു പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത് മൂന്ന് പുതുമുഖ നായികമാരെയാണ്. ആ നായകമാരിൽ ഒരാളായിരുന്നു നടി ദൃശ്യ രഘുനാഥ് . ആദ്യ ചിത്രത്തിലൂടെ തന്നെ യുവ ഹൃദയങ്ങൾ കീഴടക്കുവാൻ മലയാള തനിമയുമായി എത്തിയ ഈ താരസുന്ദരിയ്ക്ക് സാധിച്ചു. ഒട്ടേറെ ആരാധകരെയാണ് ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ ദൃശ്യയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്.

പിന്നീട് ദൃശ്യ അഭിനയിക്കുന്നത് മാച്ച് ബോക്സ് എന്ന ചിത്രത്തിലാണ് . ഈ ചിത്രത്തിലെ നായക വേഷം ചെയ്തത് ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടൻ റോഷൻ മാത്യുവാണ്. വേണ്ടത്ര ശ്രദ്ധ നേടുവാൻ ഈ ചിത്രത്തിന് സാധിക്കാതെ പോയി. 2017 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിനുശേഷം ദൃശ്യ താരം മലയാള സിനിമയിൽ വളരെ വിരളമായി മാത്രമാണ് കാണാൻ സാധിച്ചത്. ദൃശ്യയ്ക്ക് ഒരു തിരിച്ചുവരവ് ഉണ്ടായത് 2021 ൽ ആയിരുന്നു. ഷാദി മുബാറക്ക് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ദൃശ്യ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയത്. തെലുങ്ക് ചിത്രം ആയതുകൊണ്ട് തന്നെ ചുരുക്കം ചില മലയാളി പ്രേക്ഷകർ മാത്രമേ ദൃശ്യയുടെ ഈ വരവിനെ കുറിച്ച് അറിഞ്ഞതുള്ളൂ. മലയാള സിനിമയിൽ പിന്നീട് ദൃശ്യയെ കാണുന്നത് 2022 ൽ ആണ്. ജയസൂര്യ നായകനായ എത്തിയ ജോൺ ലൂതർ എന്ന ചിത്രത്തിൽ ദൃശ്യയും പ്രധാന വേഷം ചെയ്തിരുന്നു.

ദൃശ്യയുടെ സിനിമകളിലെ സാന്നിധ്യം നന്നേ കുറഞ്ഞു എങ്കിലും താരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ ഒരു നിറസാന്നിധ്യമായി നിലകൊള്ളുന്നുണ്ട്. തൻറെ ഡാൻസ് വീഡിയോസും ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് ആരാധകരുടെ മനസ്സിൽ ഇപ്പോഴും ദൃശ്യ ഇടം നേടുന്നുണ്ട്. ദൃശ്യ തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയൊരു റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ദുബായിൽ നിന്നുമാണ് താരം ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്. സ്റ്റൈലിഷ് കോസ്റ്റ്യൂമിൽ ഡാൻസ് പെർഫോമൻസ് കാഴ്ച വയ്ക്കുന്ന ദൃശ്യയെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നെഗറ്റീവും പോസിറ്റീവുമായ കമൻറുകൾ താരത്തിന്റെ വീഡിയോയ്ക്ക് താഴെ ലഭിച്ചിട്ടുണ്ട്. മിഥുൻ മോഹനാണ് വീഡിയോ പകർത്തിയിരിക്കുന്നത്.