രണ്ട് ദിവസം മുൻപാണ് ബ്രഹ്മാണ്ഡ ചിത്രം ആദി പുരുഷിൻറെ ടീസർ പ്രേക്ഷകരിലേക്ക് എത്തിയത്. പ്രഭാസ് ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത് . അഞ്ഞൂറ് കോടി രൂപയാണ് ഈ ചിത്രത്തിന്റെ മുതൽ മുടക്ക്. ആദി പുരിഷ് ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമായാണ് ഒരുക്കുന്നത് . ടീസർ പുറത്തിറങ്ങിയ സമയത്ത് അറിയാൻ സാധിച്ചിരുന്നത് മുടക്കു മുതലിൽ 250 കോടിയോളം ചിലവാകുന്നത് വി എഫ് എക്സിന് വേണ്ടിയാണ് എന്നാണ് . എന്നാൽ ടീസറിൽ നിന്നും വളരെ മോശം നിലവാരമാണ് വി എഫ് എക്സ് പുലർത്തിയത് എന്ന് മനസ്സിലാക്കാം. ടീസർ പുറത്തിറങ്ങിയ ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ആദി പുരുഷ് ടീസർ ട്രോളുകൾ കൊണ്ട് നിറയുകയാണ് . ടീസർ കണ്ട പ്രേക്ഷകരിൽ നിന്നും ചോദ്യങ്ങൾ ഉയരുന്നത് ഇപ്രകാരമാണ് ; ഇത്രയും പണം മുടക്കി എടുത്തിരിക്കുന്നത് കുട്ടികൾക്കായുള്ള കാർട്ടൂൺ ചിത്രം ആണോ ? . ഇപ്പോഴിതാ ആദി പുരുഷ് ടീസർ ലോഞ്ച് കഴിഞ്ഞപ്പോൾ ചിത്രത്തിന്റെ സംവിധായകൻ ഓം റൗട്ടിനോട് നടൻ പ്രഭാസ് ദേഷ്യപ്പെട്ടു എന്ന വാർത്തയാണ് പരന്നു കൊണ്ടിരിക്കുന്നത്. തന്റെ മുറിയിലേക്ക് സംവിധായകൻ ഓമിനെ ദേഷ്യത്തോടെ വിളിക്കുന്ന പ്രഭാസിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് .
ഈ ചിത്രത്തിന്റെ ടീസർ ലോഞ്ച് അയോധ്യയിൽ വെച്ചാണ് നടന്നത്. പൊതുവെ പ്രഭാസിനെ ദേഷ്യപ്പെട്ട് കാണാറില്ല , എന്നാൽ വീഡിയോയിൽ പ്രഭാസിനെയാണ് വളരെ ദേഷ്യത്തോടെയാണ് കാണാൻ സാധിക്കുന്നത്. പ്രഭാസ് ടീസറിന്റെ മോശം നിലവാരത്തിൽ വളരെയധികം കുപിതനാണ് എന്നാണ് ചില പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഓം റൗട്, ആദി പുരുഷ് ഒരുക്കിയിട്ടുള്ളത് ഹിന്ദു പുരാണത്തിലെ ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയാണ് . ചിത്രത്തിൽ പ്രഭാസ് രാമനായും ബോളിവുഡ് സൂപ്പർ താരം സെയ്ഫ് അലി ഖാൻ രാവണനായും സീതയായി കൃതി സനോണും ആണ് വേഷമിടുന്നത്. ഇവരോടൊപ്പം പ്രധാന സഹ കഥാപാത്രങ്ങളായി സണ്ണി സിംഗ്, ദേവദത്ത നാഗേ, വത്സൽ ശേത്, തൃപ്തി ടോർഡ്മാൽ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്. ടി സീരിസ് ഫിലിംസ്, റെട്രോഫിൽസ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ സംവിധായകൻ ഓം റൗട്ട്, ദൂഷൺ കുമാർ , കൃഷൻ കുമാർ , പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവരാണ് . ചിത്രത്തിന്റെ ഛായാഗ്രാഹകൻ കാർത്തിക് പളനിയാണ്. അപൂർവ മോതിവാലെ, ആശിഷ് മിത്രെ എന്നിവരാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. ഒരേ സമയം ഹിന്ദിയിലും തെലുങ്കിലും ഈ ചിത്രം ഒരുക്കുന്നുണ്ട്.