മുണ്ടുടുത്ത് ആന പാപ്പാനായി ജയറാമിൻ്റെ മകൾ മാളവിക..! വീഡിയോ പങ്കുവച്ച് താരം..

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് നടൻ ജയറാമിന്റേത്. വീട്ടിലെ ഓരോരുത്തരും അഭിനേതാക്കൾ ആണ് എന്നതാണ് ഈ താര കുടുംബത്തിന്റെ പ്രത്യേകത. ജയറാമിന്റെ ഭാര്യ പാർവതിയേയും മക്കൾ കാളിദാസിനേയും മാളവികയേയും അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാകില്ല. അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് കാളിദാസ് സിനിമയിൽ ശോഭിക്കാൻ തുടങ്ങി. താരം ഇപ്പോൾ മലയാളത്തിലും തമിഴിലും അഭിനയിക്കുന്നുണ്ട്. എന്നാൽ മാളവിക ഇപ്പോഴും സിനിമ രംഗത്തേക്ക് ചുവടു വച്ചിട്ടില്ല. ഈ അടുത്ത് മാളവികയുടെ ഒരു റൊമാന്റിക് മ്യൂസിക് ആൽബം പുറത്തിറങ്ങിയിരുന്നു. മായം സെയ്തായ് പൂവേ എന്ന ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈരായത്. അശോക് സെൽവനാണ് ഈ ഗാനരംഗത്തിൽ മാളവികയ്ക്ക് ഒപ്പം അഭിനയിച്ചത്. ഈ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരുന്നു. ചില പരസ്യ ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഒട്ടും വൈകാതെ തന്നെ മലയാള സിനിമ രംഗത്തേക്ക് താരം ചുവടുവയ്ക്കും എന്നാണ് പറയപ്പെടുന്നത്.

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് മാളവിക. താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീട്ടുകാർക്കൊപ്പമുള്ള ചിത്രങ്ങളും എല്ലാം നിരന്തരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് മാളവിക തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുതിയൊരു വീഡിയോ ആണ് . ആന പാപ്പാന്റെ ലുക്കിൽ കറുത്ത മുണ്ടും ഷർട്ടും ധരിച്ച് കൈയ്യിൽ തോട്ടിയും പിടിച്ച് ആനയ്ക്കൊപ്പം നടന്നു വരുന്ന മാളവികയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് . ആന പ്രേമിയായി ജയറാം അഭിനയിച്ച ആനച്ചന്തം എന്ന ചിത്രത്തിലെ വേണം ഗോപാൽ ആലപിച്ച ശ്യാമവാനിലേതോ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് മാളവിക ആനയേയും കൊണ്ട് വരുന്നത്.

സഹോദരൻ കാളിദാസ് ഉൾപ്പെടെ നിരവധിപ്പേർ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുണ്ട്. ചിലർ വീഡിയോയ്ക്ക് പോസിറ്റീവ് കമന്റുകൾ നൽകിയപ്പോൾ മറ്റ് ചിലർ വിമർശനങ്ങളുമായാണ് എത്തിയത്. പലരും ആനകളോട് കാണിക്കുന്ന ക്രൂരത നമ്മൾ കാണാറുള്ളതാണ്, അത് ചൂണ്ടി കാണിച്ചു കൊണ്ടായിരുന്നു ചിലരുടെ കമന്റുകൾ . സെലിബ്രിറ്റികളായ നിങ്ങൾ ഇതൊന്നും പ്രോത്സാഹിപ്പിക്കരുത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ചിലരുടെ കമന്റുകൾ .