നാടൻ തനിമയിൽ റാമ്പിൽ പ്രത്യക്ഷപെട്ട് പാർവ്വതി ജയറാം..! വൈറൽ വീഡിയോ കാണാം..

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത് നടി പാർവതി ജയറാം അതിഥിയായി എത്തിയ ഫാഷൻ ഷോയുടെ വീഡിയോ ദൃശ്യങ്ങൾ ആണ്. പാർവതി 1986 ൽ ആണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകി കൂടിയായ പാർവതിയ്ക്ക് വളരെ വേഗം മലയാള സിനിമയിൽ ശോഭിക്കാൻ കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷക പ്രിയങ്കരിയാകുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടൻ ജയറാം 1992 ൽ ആണ് താരത്തെ വിവാഹം ചെയ്യുന്നത് . വിവാഹത്തോടെ പാർവതി തന്റെ അഭിനയ ജീവിതത്തോട് വിട പറയുകയായിരുന്നു. മലയാള സിനിമയിലേക്ക് താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന ഒട്ടേറെ പ്രേക്ഷകരാണ് ഉള്ളത് .

ഇപ്പോൾ വൈറലായി മാറുന്ന വീഡിയോയ്ക്ക് പിന്നിലും കാണാൻ സാധിക്കുന്നത് പ്രേക്ഷകർക്ക് പാർവതി എന്ന താരത്തിനോടുള്ള ആരാധന തന്നെയാണ് . പാർവതി അതിഥിയായി എത്തിയത് തിരുവനന്തപുരത്തെ കനകക്കുന്ന് എന്ന സ്ഥലത്ത് കേരള ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിച്ച ഫാഷൻ ഷോയിലാണ് . സെറ്റ് സാരി ധരിച്ച് അതിമനോഹരിയായി താരം റാംപിലൂടെ ചുവടുവച്ചു. കൈത്തറി വസ്ത്രങ്ങൾ അണിഞ്ഞ് എത്തിയ 250 ലേറെ മോഡലുകൾ ആ ഫാഷൻ ഷോയുടെ ഭാഗമായി.

ഏറ്റവും കൂടുതൽ മോഡലുകൾ പങ്കെടുത്തു എന്ന റെക്കോർഡ് കരസ്ഥമാക്കിയ ഈ ഷോയിൽ പ്രെഫഷ്ണൽ മോഡലുകൾക്കൊപ്പം വീട്ടമ്മമാരും, ഭിന്നശേഷിക്കാരും , കുട്ടികളും , ട്രാൻസ് ജെൻഡേഴ്സും അണിനിരന്നു . വേദിയിൽ പാർവ്വതിയ്ക്കൊപ്പം ഒരു വൃദ്ധ ദമ്പതികളും, ബുള്ളിലൂടെ നേട്ടങ്ങൾ കരസ്ഥമാക്കിയ ഷൈനിയും ഉണ്ടായിരുന്നു .