സുഹൃത്തിനൊപ്പം വെറൈറ്റി ഡാൻസുമായി നടി കൃഷ്ണ പ്രഭ..!

2008 ൽ പുറത്തിറങ്ങിയ മാടമ്പി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു കൊണ്ട് അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് കൃഷ്ണ പ്രഭ. ഒരു ഹാസ്യ താരമായാണ് കൃഷ്ണ പ്രഭ മലയാള സിനിമയിൽ ശ്രദ്ധ നേടിയത്. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം ഒട്ടേറെ അവസരങ്ങൾ താരത്തെ തേടി എത്തി. അഭിനയിച്ച ചിത്രങ്ങളിൽ നത്തോലി ഒരു ചെറിയ മീനല്ല, ലൈഫ് ഓഫ് ജോസുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് താരം ഏറെ പ്രശംസ നേടി. മികച്ച ഹാസ്യ താരത്തിനുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം 2009 ൽ കൃഷ്ണ പ്രഭയെ തേടിയെത്തി.

അഭിനേത്രി എന്നതിന് പുറമെ നർത്തകി , അവതാരക എന്നീ മേഖലകളിലും താരം ശോഭിച്ചിട്ടുണ്ട്. പ്രൊഫഷണൽ ഡാൻസർ ആയ കൃഷ്ണ പ്രഭ തൻ്റെ മൂന്നാം വയസ്സ് മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പുത്തൻ ഡാൻസ് വീഡിയോയുമായി താരം നിരന്തരം ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. തനിച്ചും സുഹൃത്തുക്കൾക്ക് ഒപ്പവും എല്ലാം ഗംഭീര പ്രകടനവുമായി താരം പ്രത്യക്ഷപ്പെടാറുണ്ട്. മിക്കപ്പോഴും സുനിത റാവു എന്ന തൻ്റെ സുഹൃത്തിന് ഒപ്പമാണ് താരം എത്തുന്നത്. കൃഷ്ണ പ്രഭയെ പോലെ സുനിതയും ഗംഭീര ഡാൻസർ ആണ്. ഒരുപോലെയുള്ള വസ്ത്രം ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ ആണ് ഇരുവരും പ്രേക്ഷക മനം കീഴടക്കാൻ എത്താറുള്ളത്.

പതിവുപോലെ ഇരുവരുടെയും പുത്തൻ റീൽസ് സോഷ്യൽ മീഡിയ കീഴടക്കുകയാണ്. എല്ലാവരും ചിന്തിക്കുന്നത് , ഒരു പെർഫെക്റ്റ് ആളെ കിട്ടണം എന്നായിരിക്കും എല്ലാ പെൺകുട്ടികളും ചിന്തിക്കുന്നത് എന്നാണ്. പക്ഷേ സത്യത്തിൽ പെൺകുട്ടികൾ ചിന്തിക്കുന്നത് വണ്ണം വയ്ക്കാതെ എങ്ങനെ ഫുഡ് കഴിക്കാം എന്നതാണ്, ഈ അടികുറിപ്പോടെ ആണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നത്തേയും പോലെ ഒരുപോലെ ഉള്ള കോസ്റ്റ്യൂമിൽ സ്റ്റൈലിഷ് ലുക്കിൽ ആണ് ഈ വീഡിയോയിലും ഇരുവരും എത്തിയിരിക്കുന്നത്. ജിതിൻ ദാസ് , ചാർലി എന്നിവരാണ് ഈ വീഡിയോ പകർത്തിയിട്ടുള്ളത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമൻ്റുകൾ നൽകിയിരിക്കുന്നത്.