സാരിയിൽ സുന്ദരിയായി ബാലതാരം നന്ദന വർമ്മ..വീഡിയോ കാണാം.!

ബാലതാരമായി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന താര സുന്ദരിയാണ് നടി നന്ദന വർമ്മ . 2012 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു മലയാള സിനിമയിലേക്കുള്ള നന്ദനയുടെ കടന്നുവരവ്. ആദ്യ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ നന്ദനയെ തേടിയെത്തി. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ പ്രകടത്തിലൂടെ താരത്തെ പ്രേക്ഷകർ തിരിച്ചറിയാൻ തുടങ്ങി.

പിന്നീട് 1983, റിംഗ് മാസ്റ്റർ, മിലി, പോളേട്ടന്റെ വീട്, ഗപ്പി, സൺഡേ ഹോളിഡേ , ആകാശമിഠായി, മഴയത്ത്, മൊഹബത്തിൽ കുഞ്ഞബ്ദുള്ള, വാങ്ക്, അഞ്ചാം പാതിര തുടങ്ങി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ താരം തിളങ്ങി. 2016 ൽ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന താരത്തിന്റെ കഥാപാത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് താരത്തിന് നേടി കൊടുത്തത്. താരത്തിന്റെ അന്നയ ജീവിതത്തിലെ മികച്ച ഒരു വേഷമായിരുന്നു ഗപ്പിയിലെ ആമിന. പൃഥിരാജ് നായകനായി എത്തിയ ഭ്രമം എന്ന ചിത്രത്തിലാണ് നന്ദന അവസാനമായി അഭിനയിച്ചത്. 2020 ൽ പുറത്തിറങ്ങിയ രാജവ്ക്ക് ചെക്ക് എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര രംഗത്തും താരം അരങ്ങേറ്റം കുറിച്ചിരുന്നു.

സോഷ്യൽ മീഡിയയിലെ സജീവ താരമാണ് നന്ദനയും . താരം തന്റെ നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോസും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നന്ദന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പുതിയൊരു വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ബ്രൗൺ കളർ സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് അതി സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. ദേവരാഗ് ഫാഷൻസിന്റേതാണ് വേഷം. സ്റ്റെലിംഗ് നിർവഹിച്ചത് അരുൺ ദേവ്. താരത്തെ മേക്കപ്പ് ചെയ്തത് ഷിബിൻ ആന്റണിയാണ്. ഡയോൺ , റിസ്വാൻ എന്നിവർ ചേർന്നാണ് വീഡിയോ പകർത്തിയത് .

© 2024 M4 MEDIA Plus