ജീൻസ് & ടോപ്പിൽ കിടിലൻ ഡാൻസുമായി ദീപ്തി സതിയും സുഹൃത്തും..! വീഡിയോ കാണാം..!!

മലയാള ചലച്ചിത്ര രംഗത്ത് തിളങ്ങുന്ന മുംബൈക്കാരി താരസുന്ദരിയാണ് നടി ദീപ്തി സതി. മോഡലിംഗ് രംഗത്ത് തിളങ്ങി നിന്ന താരം 2015 ൽ ആണ് അഭിനയത്തിലേക്ക് ചുവടു വച്ചത്. മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ ലാൽ ജോസ് ആണ് ഈ താരത്തെ സിനിമ ലോകത്തേക്ക് കൊണ്ടു വന്നത്. 2015 ൽ അദ്ദേഹം ഒരുക്കിയ നീന എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള ദീപ്തിയുടെ കടന്നു വരവ്. ഈ ചിത്രത്തിലൂടെ സിനിമയിൽ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ആദ്യ ചിത്രത്തിലെ പ്രകടനം . മദ്യത്തിന് അഡിക്റ്റായ നീന എന്ന കഥാപാത്രത്തെ ഗംഭീരമായാണ് ദീപ്തി അവതരിപ്പിച്ചത്.

മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന ദീപ്തി 2012 ൽ മിസ് കേരളയായി തിരഞ്ഞെടുത്തിരുന്നു. മിസ് ഇന്ത്യ മത്സരത്തിലേയും ഒരു മത്സരാർത്ഥിയായിരുന്നു താരം. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദീപ്തി പിന്നീട് മലയാളത്തിലെ നിരവധി ചിത്രങ്ങളുടെ ഭാഗമായി. പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ്, ലളിതം സുന്ദരം തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങളിൽ താരം എത്തി. മലയാള സിനിമയിലൂടെ അഭിനയത്തിലേക്ക് രംഗ പ്രവേശനം ചെയ്ത താരം അതിന് കന്നഡ, തമിഴ്, മറാത്ത , തുടങ്ങി ഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തിൽ ദീപ്തി അവസാനമായി അഭിനയിച്ചത് വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലാണ് ആണ്. സിജു വിൽസൺ നായകനായി എത്തിയ ഈ ചിത്രത്തിൽ സാവിത്രി തമ്പുരാട്ടി എന്ന കഥാപാത്രമായാണ് ദീപ്തി എത്തിയത്. ദീപ്തിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം ഗോൾഡ് ആണ്.

ദീപ്തി സതി സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സജീവമായ ഒരു താരമാണ് . സോഷ്യൽ മീഡിയയിൽ തന്റെ ആരാധകർക്കായി ദീപ്തി തന്റെ നിരവധി മിത്രങ്ങളും വീഡിയോസും പങ്കു വയ്ക്കാറുണ്ട്. നർത്തകി ആയതു കൊണ്ട് ഡാൻസ് വീഡിയോസാണ് ദീപ്തി കൂടുതലും പോസ്റ്റ് ചെയ്യുന്നത്. താരത്തിന്റെ പുതിയൊരു ഡാൻസ് വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഡാൻസർ മെൽവിൻ ലൂയിസിനൊപ്പമാണ് താരം ചുവടു വയ്ക്കുന്നത്. മെൽവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.