സാൾട്ട് ആൻഡ് പെപ്പറിലെ മനോഹര ഗാനത്തിന് തകർപ്പൻ ഡാൻസുമായി ദിൽഷ പ്രസന്നനയും, റംസാൻ മുഹമ്മദും..

ടെലിവിഷൻ റിയാലിറ്റി ഷോകളിൽ തന്നെ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം . മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരം ദിൽഷ പ്രസന്നൻ ആണ് ബിഗ് ബോസ് മലയാളം നാലാമത്തെ സീസണിൽ വിജയ കിരീടം ചൂടിയത് . ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിത വിജയി കൂടിയാണ് ദിൽഷ പ്രസന്നൻ . ബിഗ് ബോസ് ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ദിൽഷ . ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ദിൽഷ മിനിസ്ക്രീനിൽ സജീവമാകുന്നത്. പിന്നീട് പരമ്പരകളുടേയും മറ്റ് ഷോകളുടെയും ഭാഗമായ ദിൽഷ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത് ബിഗ് ബോസിൽ എത്തിയതിന് ശേഷമാണ് .

ശക്തരും ബുദ്ധിമാന്മാരുമായ നിരവധി മത്സരാർത്ഥികളാണ് ബിഗ് ബോസിന്റെ നാലാം സീസണിൽ ഉണ്ടായിരുന്നത് . അതിനാൽ തന്നെ ഒരിക്കലും പ്രേക്ഷകർ ദിൽഷ വിജയി ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അതി ശക്തമായ പ്രകടനമാണ് ദിൽഷ മത്സരം പകുതിയോടടുത്തപ്പോൾ ആ ഷോയിൽ കാഴ്ചവച്ചത്. ദിൽഷ ഫൈനലിലേക്ക് കുതിച്ചു കയറിയത് അവസാനത്തോട് അടുത്തപ്പോൾ നൽകിയ ടിക്കറ്റ് ടു ഫിനാലെ ഉൾപ്പടെയുള്ള ടാസ്കുകളിൽ പോരാടി വിജയിച്ചു കൊണ്ടാണ് . അപ്പോഴും വോട്ടിങ്ങിൽ ദിൽഷയ്ക്ക് മുന്നേറാൻ സാധിക്കുമോ എന്ന് പലരും സംശയിച്ചിരുന്നു. പക്ഷേ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ദിൽഷ ആ സീസണിൽ ഒന്നാമതായി എത്തി .

റംസാൻ മുഹമ്മദ് എന്ന താരവും ദിൽഷയെ പോലെ ഡാൻസ് റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായ താരമാണ്. മൂന്നാം സീസണിലാണ് റംസാൻ പങ്കെടുത്തത്. ബിഗ് ബോസ് മൂന്നാം സീസണിലെ ഒരു ശക്തനായ മത്സരാർത്ഥി ആയിരുന്നു റംസാനും. റംസാൻ നാലാം സ്ഥാനമാണ് ആ സീസണിൽ കരസ്ഥമാക്കിയത് . ഡാൻസേഴ്സായ ദിൽഷയും റംസാനും ഒരുമിച്ച് ഡി ഫോർ ഡാൻസിന്റെ വേദിയിൽ അത്യുഗ്രൻ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. ഇപ്പോഴും അവരുടെ അത്തരം കിടിലൻ ഡാൻസ് പ്രകടനം തുടരുകയാണ് എന്ന് പറയാം.

ഇരവരും നിരവധി റീൽസ് വീഡിയോസ് ആണ് ചെയ്യാറുള്ളത്. ഇപ്പോഴിതാ ഈ അടുത്തായി രണ്ടു പേരും ഒന്നിച്ച് കൊണ്ട് പെർഫോമൻസ് കാഴ്ച വയ്ക്കുന്നത്. ഒരു റൊമാൻ്റിക് ഗാനത്തിനാണ് ഇത്തവണ ഈ താരങ്ങൾ ചുവടു വച്ചത്. സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലെ പ്രേമിക്കുമ്പോൾ എന്ന ഗാനത്തിനാണ് ഇവർ മനോഹരമായ ഡാൻസ് പെർഫോമൻസ് കാഴ്ചവച്ചത്.