ഗപ്പി സുന്ദരീ ആള് ആകെ മാറി..! ഗ്ലാമറസായി യുവ താരം നന്ദന വർമ്മ..

കുട്ടികൾക്ക് എപ്പോഴും സ്വാഗതം നിറഞ്ഞ ഒരിടമാണ് സിനിമ ലോകം. ഇന്ന് സിനിമയിലുള്ള ഒട്ടുമിക്ക താരമൂല്യമുള്ള നടിമാരും ചെറുപ്പം മുതലേ അഭിനയ മേഖലയിൽ ആരംഭമിട്ടിരുന്നു. പ്രധാന ഉദാഹരണങ്ങളാണ് സനുഷ സന്തോഷ്‌, കീർത്തി സുരേഷ് എന്നീ അഭിനേതാക്കൾ. ഇത്തരത്തിൽ കുട്ടികാലം മുതലേ അഭിനയ ജീവിതത്തിൽ പ്രവേശിച്ച ബാലനടിയാണ് നന്ദന വർമ്മ.

മോഹൻലാലിൻറെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്പിരിറ്റ്‌ എന്ന സിനിമയിലൂടെ ചെറിയ കഥാപാത്രത്തിന് വേഷമിട്ടു കൊണ്ടാണ് നന്ദന അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. ചെറിയ കഥാപാത്രമായതിനാൽ തന്നെ സിനിമ പ്രേഷകരുടെ ജനശ്രെദ്ധ പിടിച്ചു പറ്റാൻ കൊച്ചു താരമായിയെത്തിയ നന്ദന വർമ്മയ്ക്ക് കഴിഞ്ഞില്ല. എന്നാൽ പിന്നീടായിരുന്നു നന്ദനയുടെ ഭാഗ്യം തേടിയെത്തിയിരുന്നത്.

ടോവിനോ തോമസിന്റെ ഹിറ്റായ ചലചിത്രമായ ഗപ്പി എന്ന പടത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിച്ച ആമിനയുടെ വേഷത്തിന് ജീവൻ നൽകിയിരുന്നത് നന്ദനയായിരുന്നു. മികച്ച അഭിനയ പ്രകടനമായത് കൊണ്ട് തന്നെ സിനിമ വിജയത്തിലേക്ക് മുന്നേറുകയായിരുന്നു. അയാളും ഞാനും തമ്മിൽ, റിംഗ് മാസ്റ്റർ, 1983, ക്രോകോഡെൽ ലവ് സ്റ്റോറി, ലൈഫ് ഓഫ് ജോസുട്ടി, മിലി എന്നീ ബിഗ്സ്ക്രീൻ ചിത്രങ്ങളിൽ പ്രേത്യക്ഷപ്പെടാൻ നന്ദനയ്ക്ക് കഴിഞ്ഞു.

സോഷ്യൽ മീഡിയകളിൽ എപ്പോഴും ആരാധകരുടെ മുമ്പാകെ എത്താറുള്ള നന്ദനയ്ക്ക് മികച്ച പിന്തുണയാണ് മാധ്യമങ്ങളിൽ നിന്നും ലഭിക്കാറുള്ളത്. നിരന്തരമായി പങ്കുവെക്കാറുള്ള നന്ദനയുടെ പുതിയ സെൽഫി ചിത്രമാണ് ചലചിത്ര പ്രേമികളും ആരാധകരും ഏറ്റെടുക്കുന്നത്. ഗ്ലാമർ ലുക്കിലെത്തിയ നന്ദനയെ ഏറെ സ്നേഹത്തോടെയാണ് സൈബർ ലോകം സ്വീകരിച്ചത്. ലക്ഷ കണക്കിന് ലൈക്‌സും കമെന്റ്സും ഇതിനോടകം തന്നെ പൂർണമായിരിക്കുകയാണ്.