രമ്യാ നമ്പീശൻ പാടിയ പുഷ്പ്പയിലെ പാട്ടിന് തകർപ്പൻ ഡാൻസുമായി സാമന്ത..!

ഇന്ത്യൻ താരസൗന്ദര്യമാരിൽ മുൻപന്തിയിൽ നിൽക്കുന്ന നടിയാണ് സാമന്ത്. സാമന്തയുടെ ഏറ്റവും പുതിയ സിനിമയും ആരെയും മനം മയ്ക്കുന്ന ഗ്ലാമർ ലുക്കിള്ള നൃത്തവുമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ആളുണം അർജുന്റെ ഏറ്റവും പുതിയ ചലചിത്രമായ പുഷ്പയിലെ ഗാനമാണ് യൂട്യൂബ് വഴി അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. പുറത്തുവിട്ട ഗാനങ്ങളിൽ മുഴുവൻ ഗ്ലാമർ ലുക്കിലുള്ള സാമന്തയുടെ ചിത്രങ്ങളാണ് അടങ്ങിട്ടുള്ളത്.

സുകുമാരൻ ഒരുക്കുന്ന ഈ സിനിമയിൽ പ്രധാന നായകൻ കഥാപാത്രം കൈകാര്യം ചെയ്യുന്നത് അല്ലു അർജുനാണ്. ഏകദേശം അഞ്ച് ഭാക്ഷകളിലായി പുറത്തിറക്കുന്ന ഈ സിനിമയിൽ രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. എന്നാൽ ആദ്യ ഭാഗം ഡിസംബറിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ ടീസറും, ട്രൈലറും യൂട്യൂബിൽ ഇറക്കി വളരെയധികം മുമ്പ് തന്നെ സൂപ്പർ ഹിറ്റായി മാറിയിരുന്നു.

അല്ലു അർജുൻ, രഷ്മിക എന്നിവരുടെ താര ജോഡിയിലാണ് ബിഗ്സ്‌ക്രീനിൽ പ്രദേർശിപ്പിക്കുന്നത്. കൂടാതെ പുഷ്പയുടെ മേക്കിങ് വീഡിയോ നേരത്തെ തന്നെ ശ്രെദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ മലയാളികൾക്ക് ഏറെ ആവേശം കൊള്ളിച്ചത് ഫഹദ് ഫാസിൽ വില്ലൻ കഥാപാത്രമായി വരുന്നു എന്ന് അറിയുമ്പോളാണ്.

പുതിയയൊരു ലുക്കിലും ഭാവത്തിലുമാണ് ഫഹദ് ഫാസിൽ പ്രെത്യക്ഷപ്പെടുന്നത്. തെലുങ്ക് കൂടാതെ ഹിന്ദി, കന്നഡ, മലയാളം, തമിഴ് എന്നീ ഭാക്ഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ആക്ഷൻ, റൊമാന്റിക് തുടങ്ങി എല്ലാ പാകമായ പക്ക സിനിമയെന്നാണ് സിനിമ പ്രേമികളുടെ നിഗമനം. പ്രകാശ് രാജ്, ജഗപതി ബാബു, ഹരീക്ഷ് ഉത്തമൻ, ശ്രീ തേജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

© 2024 M4 MEDIA Plus