സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി നടി മഞ്ജു സുനിച്ചൻ..! വീഡിയോ കാണാം..

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന വെറുത അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ രംഗത്തേക്ക് എത്തുകയും തുടർന്ന് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി അവസരങ്ങൾ ലഭിച്ച അഭിനേത്രിയാണ് മഞ്ജു സുനിച്ചൻ. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് ആ ചാനലിലെ തന്നെ മറിമായം എന്ന ഷോയിൽ അഭിനയിക്കാൻ അവസരം നൽകുകയും താരം കിടിലൻ പ്രകടനം കാഴ്ച വച്ച് പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. മലയാളത്തിലെ ബ്രഹ്മാണ്ഡ ഷോ ആയ ബിഗ് ബോസ് സീസൺ ടു വിൽ മത്സരാർത്ഥിയായും മഞ്ജു എത്തിയിരുന്നു. ടെലിവിഷൻ രംഗത്ത് ശോഭിച്ച താരം ഇതിനോടകം മുപ്പതിലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇതിൽ നോർത്ത് 24 കാതം, ജിലേബി, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , കുട്ടനാടൻ മാർപ്പാപ്പ, ഒരു പഴയ ബോംബ് കഥ, പഞ്ചവർണ്ണ തത്ത, തുടങ്ങി ചിത്രങ്ങളിൽ എല്ലാം തന്നെ ശ്രദ്ധേയമായ റോളുകൾ മഞ്ജുവിന് ലഭിച്ചിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് മഞ്ജുവിന്റെ ഒരു ഡാൻസ് വീഡിയോയാണ് . താരം ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത് താരത്തിന്റെ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് . ഇതിനു മുൻപും റീൽസ് വീഡിയോയുമായി താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നല്ലൊരു നർത്തകിയായ താരം ഒരു ക്ലാസിക്കൽ നൃത്തമാണ് .

ആരാധകർക്കായി കാഴ്ചവച്ചിട്ടുള്ളത്. രാവിൻ വീണ നാദം പോലെ എന്ന ഗാനത്തിനാണ് താരം ചുവടു വച്ചിരിക്കുന്നത്. പച്ച കളർ സാരിയിൽ അതിമനോഹരിയായാണ് താരം എത്തിയത്. നിരവധി ആരാധകരാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.