ഗോവൻ വെള്ള ചാട്ടത്തിൽ ഗ്ലാമറസായി നടി മെറിന മൈക്കിൾ..! വീഡിയോ പങ്കുവച്ച് താരം..

സിനിമയിൽ നായിക വേഷങ്ങൾ മാത്രമല്ല ശ്രദ്ധ നേടാറുള്ളത് , സഹനടിമാരും വില്ലത്തി കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ ഇടം പിടിക്കാറുണ്ട് . അത്തരം റോളുകൾ ചെയ്ത് ശോഭിച്ച ഒട്ടേറെ താരങ്ങളുണ്ട്. സോഷ്യൽ മീഡിയ ആളുകളിൽ സജീവമായതോടെ ചെറു വേഷങ്ങൾ അവതരിപ്പിക്കുന്ന താരങ്ങൾക്കും ഒരുപാട് ആരാധകരെ ഫോളോവേഴ്സ് ആയിട്ട് ലഭിക്കാറുണ്ട്. പലരും സോഷ്യൽ മീഡിയയിലൂടെയാണ് തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്.
നടി മെറീന മൈക്കിളിനെ പ്രേക്ഷകർക്ക് സുപരിചിതയായത് അമർ അക്ബർ അന്തോണി, ഹാപ്പി വെഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ്. ഇന്ദ്രജിത്തിന്റെ കാമുകിയുടെ റോളിൽ അമർ അക്ബർ അന്തോണിയിൽ ഒന്ന്, രണ്ട് സീനുകളിൽ തിളങ്ങിയപ്പോൾ , കോമഡി നമ്പറുകൾ പറഞ്ഞ് ഹാപ്പി വെഡിങ്ങിൽ സോഫിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുന്നതിൽ താരം വിജയിച്ചു.


എബി എന്ന സിനിമയിൽ വിനീത് ശ്രീനിവാസന്റെ നായികയായി മെറീന അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ആദ്യ ചിത്രം സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ദുൽഖർ ചിത്രമാണ്. മുംബൈ ടാക്സി, ചങ്ക്സ് , നാം, ഇര, വികൃതി, പിടികിട്ടാപ്പുള്ളി, മറിയം വന്ന് വിളക്കൂതി, രണ്ട്, മെമ്പർ രമേശൻ ഒമ്പതാം വാർഡ് തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ എത്തിയിരുന്നു . താരത്തിന്റെ അവസാന റിലീസ് ചിത്രം അനൂപ് മേനോൻ നായകനായി എത്തിയ 21 ഗ്രാംസ്‌ ആണ്.
മെറീന ഇപ്പോൾ സിനിമയുടെ തിരക്കുകളിൽ നിന്നെല്ലാം മാറി അടിച്ചുപൊളിക്കാൻ ഗോവയിൽ പോയിരിക്കുകയാണ് .

മെറീന ആരാധകർക്കായി പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. ഗോവയിലെ പ്രശസ്തമായ വെള്ളച്ചാട്ടമായ ദൂധ്സാഗറിന് കീഴിൽ കുളിച്ച് ഈറനോടെ നിൽക്കുന്ന മെറീനയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താരം തന്റെ സ്വന്തം കാറായ ടാറ്റ നെക്സണിലാണ് ഗോവയിലേക്ക് യാത്ര പോയിരിക്കുന്നത്. വീഡിയോയുടെ താഴെ പൊളിയെന്നാണ് ആരാധകർ കമന്റ് ഇട്ടിരിക്കുന്നത്.

© 2024 M4 MEDIA Plus