ബീസ്റ്റിലെ തകർപ്പൻ പാട്ടിന് ചുവടുവച്ച് ബിഗ് ബോസ് താരം ശിവാനി..! വീഡിയോ കാണാം..

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ ഇന്ത്യയിലെ തന്നെ ഏറ്റവും ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഈ ഷോയുടെ മത്സരാർത്ഥികളായി എത്താൻ വേണ്ടി ഒരുപാട് താരങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഇപ്പോൾ മലയാളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ബിഗ് ബോസിന്റെ നാലാം പതിപ്പാണ് . തമിഴിലെ ബിഗ് ബോസും മലയാളം ബിഗ് ബോസ് കാണുന്നതു പോലെ മലയാളികൾ കാണുന്ന ഒരു ഷോയാണ്.
തമിഴിൽ ഇതിനോടകം ബിഗ് ബോസിന്റെ അഞ്ച് സീസണുകൾ കഴിഞ്ഞു. ഇതിനു പുറമേ ഈ ഷോയിൽ ഇതുവരെ പങ്കെടുത്തവരെ അണിനിരത്തി ബിഗ് ബോസ് അൾട്ടിമേറ്റ് എന്ന ഷോയും ഇപ്പോൾ നടക്കുന്നുണ്ട്. മലയാളി പ്രേക്ഷകർക്ക് തമിഴ് ബിഗ് ബോസിലെ നാലാം സീസോണിലൂടെ ശിവാനി നാരായണൻ എന്ന നടി സുപരിചിതയാണ്. താരം ഈ ഷോയിൽ നിന്ന് പുറത്തായത് മത്സരത്തിന്റെ 98-മതെ ദിവസം ആയിരുന്നു .


ശിവാനിയെ ബിഗ് ബോസിൽ എത്തുന്നതിന് മുമ്പ് തന്നെ തമിഴ് പ്രേക്ഷകർക്ക് സുപരിചിതയാണ് . ശിവാനി പല സീരിയലുകളിലും ടെലിവിഷൻ ഷോകളിലും പങ്കെടുത്തിട്ടുള്ള താരമാണ്. അഭിനയ മേഖലയിൽ ഒരുപാട് കാലം നിലനിൽക്കാൻ കഴിവുള്ള ശിവാനിയുടെ പ്രായം 20 വയസ്സ് മാത്രമാണ്. ബിഗ് ബോസ് ഷോ കഴിഞ്ഞതോടെ ശിവാനിയക്ക് സിനിമകളിൽ നിന്ന് ധാരാളം അവസരം ലഭിച്ചു.


തമിഴ് ഷോയുടെ അവതാരകനായ കമൽ ഹാസൻ നായകനായി എത്തുന്ന വിക്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നതിനുള്ള അവസരവും ശിവാനിയെ തേടി എത്തിയിരുന്നു. ശിവാനിയ്ക്ക് ഒട്ടേറെ ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. വിജയ് നായകനായി എത്തുന്ന ബീസ്റ്റിലെ പുതിയ പാട്ടിന് അത്യുഗ്രൻ ഡാൻസുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് ശിവാനി. ഷോർട്സിൽ എത്തിയാണ് ശിവാനി ഡാൻസ് പെർഫോമൻസ് കാഴ്ച വച്ചിരിക്കുന്നത്.