മലയാളത്തിലെ ആദ്യ സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന “ഹോളി വൂണ്ട്”.. പുതിയ ട്രൈലർ കാണാം..

സ്വവർഗാനുരാഗത്തിന്റെ കഥകളാണ് ഇപ്പോൾ മിക്ക സിനിമകളിൽ കണ്ടു വരുന്നത്. ഇതിൽ പല ചലചിത്രങ്ങളും മികച്ച വിജയമാണ് കൈവരിക്കുന്നത്. ഒട്ടുമിക്ക ചിത്രങ്ങളിലും ഹാസ്യ രീതിയിൽ പറഞ്ഞു പോകുവെങ്കിലും മറ്റ് പല ചിത്രങ്ങൾ വളരെ സീരിയസായിട്ടാണ് പറഞ്ഞു പോകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സിനിമകൾ നല്ല രീതിയിൽ വിവാദങ്ങളിൽ ചെന്ന് വീഴാറുണ്ട്.

ബിഗ്സ്‌ക്രീനിലാണെങ്കിലും ഹ്വസ ചിത്രങ്ങളിലാണെങ്കിലും ഇതുപോലെയുള്ള ചിത്രങ്ങൾ ഒരുപാട് കണ്ടു വരുന്നുണ്ട്. സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന അത്തരമൊരു മലയാള ചിത്രത്തിന്റെ പേരാണ് മലയാളികളുടെ ഇടയിൽ വൈറലായി മാറുന്നത്. അശോക് ആർ നാഥ്‌ സംവിധാനം ചെയ്ത ഹോളി വൗണ്ട് ആണ് തരംഗമാവാൻ പോകുന്നത്. കുട്ടികാലം മുതൽ പ്രണയത്തിലാവുന്ന രണ്ട് പേr ഒരിടവേളയ്ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുകയും പിന്നീട് നടക്കുന്ന കാര്യങ്ങളാണ് സിനിമയുടെ പ്രേമയം.

കുറച്ചു നാളുകൾക്ക് മുമ്പ് റിലീസ് ചെയ്ത ട്രൈലറും ഏറെ ജനശ്രെദ്ധ ആകർഷിച്ചിരുന്നു. ഇതിനു ശേഷം ഇപ്പോൾ ഇതാ ടീസറും യൂട്യൂബിൽ വൈറലായി മാറി കൊണ്ടിരിക്കുകയാണ്. മലയാളി പ്രേഷകർ ഇരുകൈകൾ നീട്ടിയാണ് ടീസറിനെ സ്വീകരിച്ചത്. മലയാളികൾക്ക് ഏറെ പരിചിതമായ മുഖങ്ങളായ ജാനകി സുധീർ, അമൃത, സാബു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി സിനിമയിലെത്തുന്നത്.

ചിത്രത്തിന്റെ പോസ്റ്റർ മറ്റ് കാര്യങ്ങളും ചിത്രങ്ങളും ഏറെ ജനശ്രെദ്ധ നേടിയിരുന്നു. മരക്കാർ അറബികടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെയും സംഗീതവും ഒരുക്കിട്ടുള്ളത്. ഉണ്ണി മടവൂറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വിപിൻ മണ്ണൂറാണ്.