ബീസ്റ്റിലെ അറബിക് കൂത്ത് ഗാനത്തിന് തകപ്പൻ ഡാൻസ് കളിച്ച് സാമന്ത..! വീഡിയോ പങ്കുവച്ച് താരം..

വിജയ് – പൂജ ഹെഗ്ഡെ എന്നീ താര ജോഡികൾ ഒന്നിക്കുന്ന പുത്തൻ ചിത്രമാണ് ബീസ്റ്റ് . ഈ ചിത്രത്തിലെ ആദ്യ ഗാനമായ അറബിക് കുത്ത് സോങ് ഈ അടുത്താണ് റിലീസ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ച ഗാനമാണിത്. ഗാനം ഏറ്റെടുത്ത ആരാധകർ ഈ ഗാനത്തിന്റെ റീൽസ് വീഡിയോയുമായി രംഗത്ത് എത്തിയിരുന്നു. അത്തരത്തിൽ റീൽസുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം നടി സാമന്ത .

സ്‌റ്റെലിഷ് ലൂക്കിലെത്തിയ താരം അറബിക് കൂത്ത് ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ” മറ്റൊരു ലേറ്റ് നൈറ്റ് ഫ്ളൈറ്റ് ; അല്ല , ഈ രാത്രിയുടെ താളം ” എന്ന ക്യാപ്ഷനോടെയാണ് സാമന്ത ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബീസ്റ്റിലെ നായിക പൂജ ഹെഗ്ഡെ അടക്കമുള്ള നിരവധി താരങ്ങളാണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നതും കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നതും.


തമിഴ് നടൻ ശിവകാർത്തികേയനാണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. അനിരുദ്ധും ജോനിതാ ഗാന്ധിയും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് സംഗീതം പകർത്തിരിക്കുന്നത് അനിരുദ്ധ് തന്നെയാണ്. നെൽസൺ ദിലീപ് കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ . ഏപ്രിൽ മാസത്തിൽ ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.

© 2024 M4 MEDIA Plus