ബ്ലാക് ബ്യുട്ടിയായി അമേയ മാത്യു..! താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..

വളരെ ചെറിയ സമയം കൊണ്ട് അഭിനയ രംഗത്ത് സജീവമായ താരമാണ് നടി അമേയ മാത്യു. ഒരുപാട് ചിത്രങ്ങളിൽ ഒന്നും താരത്തിന് അവസരം ലഭിച്ചിട്ടില്ലെങ്കിലും അഭിനയിച്ച എല്ലാ വേഷങ്ങളും ശ്രദ്ധേയമായിരുന്നു. അഭിനയം തുടരുന്നതിന് മുൻപ് മോഡലിങ്ങിൽ ആയിരുന്നു അമേയ ശ്രദ്ധ നേടിയിരുന്നത് .ഒരു സീരീസിൽ കൂടിയാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്ന് താരം ബിഗ് സ്‌ക്രീനിൽ അരങ്ങേറുകയായിരുന്നു. ജയസൂര്യ നായകനായി എത്തിയ ആട് 2 എന്ന ഹിറ്റ് സിനിമയിൽ കൂടിയാണ് താരം ആദ്യമായി സിനിമയയിൽ അഭിനിയിക്കുന്നത്.

സിനിമയിൽ ചെറിയ വേഷത്തിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത് എങ്കിലും ആ കഥാപാത്രങ്ങൾ എല്ലാം തന്നെ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ ആദ്യ സിനിമയ്ക്ക് ശേഷം താരം അഭിനയിച്ചിട്ടുണ്ട്. ഇന്നിപ്പോൾ മലയാള സിനിമയിൽ സജീവമാണ് അമേയ . വോൾഫ്’എന്ന മലയാള സിനിമയിൽ ആണ് അവസാനമായി താരം അഭിനയയിച്ചത്’ . ഒട്ടേറെ അവസരങ്ങളും ഇപ്പോൾ താരത്തെ തേടി എത്തിയിട്ടുണ്ട് .

അഭിനയത്തോടപ്പം തന്നെ മോഡലിങ്ങിലും സജീവമാണ് അമേയ . സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട് താരം.
സോഷ്യൽ മീഡിയിൽ സജീവമായതിനാൽ തന്നെ താരത്തിന്റെ എന്ത് പോസ്റ്റും ആരാധകർക്കിടയിൽ നിമിഷ നേരംകൊണ്ട് വൈറലായി മാറാറുണ്ട്. ലക്ഷകണക്കിന് ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ മാത്രമായി താരത്തിന് ഉള്ളത് . കുടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് അമേയ സോഷ്യൽ മീഡിയിൽ ആരാധകർക്കായി പങ്കുവെയ്ക്കാറുള്ളത്.

ഇപ്പോൾ താരം പങ്കുവെച്ച പുത്തൻ ഗ്ലാമർ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ. കറുപ്പ് ഡ്രസ്സിൽ അതീവ ഗ്ലാമർസായിട്ടാണ് താരം എത്തിയിരിക്കുന്നത്. എന്നാൽ ഇത്തവണ താരത്തിന്റെ ചിത്രങ്ങൾ മാത്രമല്ല ചിത്രത്തിനൊപ്പം നൽകിയ ക്യാപ്ഷനും ശ്രദ്ധിക്കപ്പെട്ടു. “പെണ്ണിന്റെ മാറിലെ വസ്ത്രം അല്പം മാറിയാൽ നോൽക്കാത്ത സദാചാര വാദികൾ ആരേലുമുണ്ടോ’എന്ന ക്യാപ്ഷൻ നൽകിയാണ് അമേയ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.