സൗന്ദര്യ രഹസ്യം ഇതാണ്..! വർക്കൗട്ട് വീഡിയോ പങ്കുവച്ച് പ്രിയ നടി മാളവിക മേനോൻ..

അഭിനയ രംഗത്ത് വളരെ ചെറുപ്പത്തില്‍ തന്നെ സജീവമായ ഒരു താരമാണ് നടി മാളവിക മേനോന്‍. താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത് ആല്‍ബങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് . സിനിമ രംഗത്തേക്ക് കടന്നു വരുന്നത് 916 എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് മാളവിക മലയാളം, തമിഴ് സിനിമ രംഗത്ത് സജീവമായി. ആദ്യ സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങൾ താരത്തിന് ലഭിച്ചു. കൂടുതലും ചെറിയ വേഷങ്ങള്‍ ആയിരുന്നു താരത്തെ തേടിയെത്തിയത്.

മാളവിക മോനോന്‍ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തില്‍ അഭിനയിക്കാൻ സാധിച്ച ത്രില്ലിലാണ് . മാളവിക ഈ ചിത്രത്തെ കുറിച്ച് സംസാരിച്ചപ്പോൾ ഒരിക്കൽ പറഞ്ഞിരുന്നു ഓര്‍മ്മവച്ച കാലം മുതല്‍ കാണാൻ തുടങ്ങിയ ഇതിസാഹ ചിത്രത്തില്‍ ഒരു ചെറിയ റോൾ എങ്കിലും ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് അതിയായി ആഗ്രഹിച്ചിരുന്നുവെന്ന്. മലയാള സിനിമയില്‍ തന്നെ ഏറെ സീനിയറായിട്ടുള്ള കെ മധു, എസ്.എ.ന്‍ സ്വാമി തുടങ്ങിയവർ ചേര്‍ന്നൊരുക്കുന്ന ആ ചിത്രത്തില്‍ ഒരു ചെറിയ വേഷമെങ്കിലും അവതരിപ്പിക്കാൻ സാധിച്ചത് ഒരു സ്വപ്ന സാക്ഷാത്കാരം പോലെയാണെന്ന് മാളവിക വെളിപ്പെടുത്തിയിരുന്നു.

മോഹന്‍ലാൽ നായകനായി എത്തിയ ആറാട്ടിലും മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രത്തിലും മാളവിക അഭിനയിച്ചിട്ടുണ്ട്. അവസാനമായി റിലീസ് ചെയ്ത താരത്തിന്റെ ചിത്രം പാപ്പന്‍ ആണ്. പതിമൂന്നാം രാത്രി ശിവരാത്രി എന്ന ചിത്രമാണ് താരത്തിന്റേതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. മാളവികയുടെ ആദ്യ ചിത്രം 916 2012 ലാണ് പുറത്തിറങ്ങുന്നത്. അതേ വര്‍ഷം തന്നെ റിലീസ് ചെയ്ത മറ്റ് രണ്ട് സിനിമകളിൽ കൂടി മാളവിക അഭിനയിച്ചിരുന്നു. ഹീറോയും നിദ്രയും ആയിരുന്നു ആ ചിത്രങ്ങൾ. ഇവാന്‍ വോറെ മാതിരി, വിഴ, ബ്രഹ്‌മന്‍, വീതു വിട്ടു, നിജമാ നിഴലാ, അരുവാ സണ്‍ഡേ തുടങ്ങി തമിഴ് സിനിമകളിലും മാളവിക വേഷമിട്ടിട്ടുണ്ട്.

24 ഓളം മലയാളം ചിത്രങ്ങളിൽ ഇതിനോടകം മാളവിക അഭിനയിച്ചിട്ടുണ്ട്. ഒരു അഭിനേത്രി മാത്രമല്ല മാളവിക അറിയപ്പെടുന്ന ഒരു മോഡലും നര്‍ത്തകിയും കൂടിയാണ്. സോഷ്യല്‍ മീഡിയയിലെ ഒരു മിന്നും താരം കൂടിയാണ് മാളവിക ലക്ഷകണക്കിന് ആരാധകരാണ് ഇന്‍സ്റ്റഗ്രാമില്‍ മാത്രം മാളവികയ്ക്ക് ഉള്ളത്. അതിനാൽ തന്നെ മാളവിക പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ ഒരു വര്‍ക്കൗട്ട് വീഡിയോയാണ് .താരം കഠിനമായ വര്‍ക്കൗട്ടുകൾ ചെയ്യുന്നതായി ഈ വീഡിയോയിൽ കാണാം. വീഡിയോ കണ്ട മാളവികയുടെ ആരാധകർ ചോദിക്കുന്നത് ഇതാണല്ലേ താരത്തിന്റെ സൗന്ദര്യ രഹസ്യമെന്നാണ്. എന്തായാലും സോഷ്യല്‍ മീഡിയ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് മാളവികയുടെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.

© 2024 M4 MEDIA Plus