കോളേജ് പൊളിച്ചടുക്കി നടി ഗ്രേസ് ആന്റണി..! വിദ്യാർത്ഥികൾക്കൊപ്പം തകർപ്പൻ ഡാൻസുമായി താരം..

മലയാള ചലച്ചിത്ര രംഗത്തെ യുവ താരസുന്ദരികളിൽ ശ്രദ്ധേയയാണ് നടി ഗ്രേസ് ആന്റണി . തന്റെ പതിനെട്ടാം വയസ്സിലാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത് . ഒമർ ലുലു സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡ്ഡിംഗ് ആണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം . ചിത്രത്തിൽ സഹനടിയായി താരം അഭിനയിച്ചു. ഒരു ഹാസ്യ വേഷമായിരുന്നു ഈ ചിത്രത്തിൽ താരത്തിന് ലഭിച്ചത് , അത് അതിമനോഹരമായി തന്നെ ഗ്രേസ് ആന്റണി അവതരിപ്പിച്ചു. അതിന് ശേഷം ലക്ഷ്യം , മാച്ച് ബോക്സ്, കാംബോജി, ജോർജ്ജേൻസ് പൂരം, സകലകലാശാല തുടങ്ങി ചിത്രങ്ങളിൽ വേഷമിട്ടു. ഇവയ്ക്ക് ശേഷം 2019 ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രമാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. ഈ ചിത്രത്തിൽ നടൻ ഫഹദ് ഫാസിലിന്റെ ഭാര്യയായാണ് ഗ്രേസ് ആന്റണി വേഷമിട്ടത് . തമാശ, പ്രതി പൂവൻകോഴി, ഹലാൽ ലൗ സ്റ്റോറി, സാജൻ ബേക്കറി , കനകം കാമിനി കലഹം , പത്രോസിന്റെ പടപ്പുകൾ തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങൾ .

അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകിയും മോഡലും കൂടിയാണ് ഗ്രേസ് ആന്റണി . കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഭരതനാട്യത്തിൽ ബുരുദ പഠനം ചെയ്യുന്ന സമയത്താണ് ഓഡിഷനിലൂടെ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിന്റെ ഭാഗമായത്. ഈ വർഷം പുറത്തിറങ്ങിയ ചട്ടമ്പി , അപ്പൻ തുടങ്ങി ചിത്രങ്ങളിൽ ഗ്രേസ് വേഷമിട്ടിരുന്നു. മമ്മൂട്ടി നായകനായി എത്തിയ റോഷാക് ആണ് ഈ അടുത്ത് പുറത്തിറങ്ങിയ താരത്തിന്റെ പുത്തiൻ ചിത്രം . അടുത്ത മാസം റിലീസിന് ഒരുങ്ങുന്ന സാറ്റർഡേ നൈറ്റ് എന്ന നിവിൻ പോളി ചിത്രത്തിലും ഗ്രേസ് വേഷമിടുന്നുണ്ട്. സിജു വിൽസൺ , അജു വർഗ്ഗീസ്, സാനിയ ഇയ്യപ്പൻ, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ . ഈ ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി ഈ താരങ്ങളിൽ പലരും കോളേജുകളിലും മാളുകളിലും എത്തിയതിന്റെ വീഡിയോകൾ നമ്മൾ കണ്ടിട്ടുള്ളതാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് പ്രെമോഷന്റെ ഭാഗമായി ഒരു കോളേജിൽ എത്തിയ ഗ്രേസ് ആന്റണി അവിടെ കാഴ്ച്ച വച്ച ഗംഭീര ഡാൻസ് പെർഫോമൻസിന്റെ വീഡിയോ ആണ് . നിവിൻ പോളി , അജു വർഗീസ് എന്നിവർ വേഷമിട്ട ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഗ്രേസ് വിദ്യാർത്ഥിനികൾക്കൊപ്പം ചുവടു വച്ചത്. താരത്തോടൊപ്പം ഉണ്ടായിരുന്ന നടൻ അജു വർഗ്ഗീസിനെ ഡാൻസ് സെറ്റപ്പ് പഠിപ്പിച്ചു കൊടുക്കുന്നതായും ഈ വീഡിയോയിൽ കാണം. താരം ഇത്രയും നല്ല ഡാൻസർ ആണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.