ഒറ്റ സിനിമ കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് അന്ന രേശ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ലിച്ചി എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്തു കൊണ്ടാണ് താരം സിനിമ മേഖലയിലേക്ക് കടക്കുന്നത്. വളരെ മികച്ച കഥാപാത്രമായതു കൊണ്ട് തന്നെ സിനിമ പ്രേഷകരുടെ ശ്രെദ്ധ പിടിച്ചു പറ്റാൻ സാധിച്ചു. തീയേറ്ററുകളിൽ വളരെ മികച്ച വിജയമായിരുന്നു ചലച്ചിത്രം സ്വന്തമാക്കിയത്.
സംവിധായകൻ ലിജോ ജോസിന്റെ സിനിമയും കൂടിയായതു കൊണ്ട് ശേഷം നിരവധി അവസരങ്ങളായിരുന്നു അന്ന രേഷ്മ രാജനെ തേടിയെത്തിയത്. അന്ന രേഷ്മ എന്ന പേരിൽ അറിയപ്പെടുന്നതിനെക്കാളും ആരാധകർക്ക് ഇഷ്ടം ലിച്ചി എന്ന പേരിൽ അറിയപ്പെടുന്നതാണ്. ഇപ്പോൾ ഇതാ താരത്തിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
സാരിയിൽ ഗംഭീര ഡാൻസുമായിട്ടാണ് താരം ഇത്തവണ ആരാധകരുടെ മുന്നിലെത്തിയത്. തന്റെ ഡാൻസ് കണ്ട് ആരാധകർ ഞെട്ടിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് ലിച്ചിയുടെ പോസ്റ്റ് സൈബർ ഇടങ്ങളിൽ വൈറലായി മാറിയത്. അഭിനയത്രിലാണെലും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം. ഇതിനു മുമ്പും അന്ന രേഷ്മ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും ആരാധകർ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചിട്ടുള്ളത്.
അനേകം പേരാണ് തന്റെ ഏറ്റവും പുതിയ ഡാൻസ് വീഡിയോയ്ക്ക് അഭിനന്ദനവുമായി രംഗത്ത് എത്തിയത്. അങ്കമാലി ഡയറീസിനു ശേഷം ഒരുപാട് അവസരങ്ങൾ താരത്തിന്റെ കൈകളിലേക്ക് എത്തി ചേർന്നിട്ടുണ്ട്. താരം കൈകാര്യം ചെയ്ത എല്ലാ വേഷവും വളരെ ഭംഗിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോൾ താരം പല ഉദ്‌ഘാടന ചടങ്ങിലോക്കെ സജീവമാണ്.