സുഹൃത്തിനൊപ്പം ഭീഷ്മയിലെ രതിപുഷ്പ്പം ഗാനത്തിന് തകർപ്പൻ ഡാൻസുമായി നടി കൃഷ്ണ പ്രഭ…!

അമൽ നീരദ് സംവിധാനം ചെയ്ത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ഭീഷ്മപർവ്വം . മാർച്ച് മൂന്നിന് തിയറ്ററുകളിൽ എത്തിയ ഈ ചിത്രം വമ്പൻ ഹിറ്റായി മാറി. ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു . സുഷിൻ ശ്യാം സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ മൂന്ന് ഗാനങ്ങളാണ് ഉള്ളത്. രതിപുഷ്പം , ആകാശം പോലെ , ഇവിടെ ആരാരും എന്നീ മൂന്ന് ഗാനങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലെ ഡിസ്കോ ഫീലിൽ ഒരുക്കിയ രതിപുഷ്പം എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിനായക് വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോൻ ആണ്. നടൻ ഷൈൻ ടോം ചാക്കോയും റംസാൻ മുഹമ്മദുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗാനത്തിലെ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന ഒരു ഡാൻസ് സ്റ്റെപ്പ് വൈറലായി മാറിയിരുന്നു

ചിത്രത്തിലെ ഈ ഗാനത്തിന് ഒട്ടേറെ താരങ്ങൾ റീൽസ് വീഡിയോയുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ ഇതിന്റെ റീൽസുമായി എത്തിയിരിക്കുന്നത് നടി കൃഷ്ണപ്രഭയും സുഹൃത്ത് സുനിത റാവും ചേർന്നാണ്. ഇരുവരും നിരവധി ഡാൻസ് വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. അതെല്ലാം വളരെ വേഗം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ഇരുവരുടേയും രതിപുഷ്പം ഗാനത്തിന്റെ പെർഫോമൻസ് ആണ്.

യഥാർത്ഥ ഗാനത്തിലെ വൈറൽ നൃത്ത ചുവടുകൾക്കൊപ്പം ഇരുവരുടെയും വേഷവിധാനവും ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. കൊണ്ടൈ ലിപ് റിസോർട്ടിൽ നിന്നാണ് ഇരുവരും ഈ വീഡിയോ എടുത്തിരിക്കുന്നത് . ജിതിൻ ജി ദാസ് ആണ് ക്യാമറമാൻ . നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത് .

© 2024 M4 MEDIA Plus