ബീസ്റ്റിലേ അറബിക് കുത്തിന് ഗ്ലാമർ ഡാൻസുമായി നടി കിരൺ റാതൊർ..! വീഡിയോ കാണാം..

ദളപതി വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ബീസ്റ്റ് എന്ന ചിത്രത്തിലെ ആദ്യ ഗാനമായ അറബിക് കുത്ത് ഗാനം ഇപ്പോൾ ലോകം മുഴുവൻ ട്രെൻഡ് ആയി കഴിഞ്ഞ ഗാനമാണ്. മേക്കിങ് വീഡിയോ ഉൾപ്പെടുത്തി കൊണ്ടായിരുന്നു ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തു വന്നത്. വിജയ്, പൂജ ഹെഗ്‌ഡെ എന്നീ താര ജോഡികളുടെ നൃത്ത പുടവടുകൾ അപ്പോൾ തന്നെ ഈ ഗാനത്തോടൊപ്പം സൂപ്പർ ഹിറ്റായി മാറി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നമുക്കിപ്പോൾ ദിവസേന എന്ന നിലയിൽ കാണാൻ കഴിയുന്ന ഒന്നാണ് സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ ഈ ഗാനത്തിന് ചുവടുകൾ വയ്ക്കുന്ന വീഡിയോ .

ഇപ്പോഴിതാ പ്രശസ്ത തെന്നിന്ത്യൻ നടി കിരൺ റാത്തോഡിന്റെ ആണ് ആ ലിസ്റ്റിലെ പുതിയ എൻട്രി. ഇൻസ്റ്റഗ്രാമിലൂടെ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് വളരെ ഗ്ലാമറസ് ആയ വേഷത്തിൽ എത്തി അറബിക് കുത്ത് ഗാനത്തിന് ഡാൻസ് പെർഫോമൻസ് കാഴ്ച വയ്ക്കുന്ന ഈ നടിയുടെ വീഡിയോ ആണ് . ഈ വീഡിയോയുടെ പ്രധാന ആകർഷണം നടിയുടെ ഗ്ലാമർ പ്രദർശനം തന്നെയാണ് .

2001 ൽ പുറത്തിറങ്ങിയ യാദേൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത് താരം നിലവിൽ തമിഴ്, തെലുങ്കു, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. താരം കൂടുതലായും തെന്നിന്ത്യൻ ചിത്രങ്ങളിൽ ഗ്ലാമർ വേഷങ്ങൾ ചെയ്താണ് ശ്രദ്ധ നേടിയത്. കൂടാതെ ഒട്ടേറെ ചിത്രങ്ങളിൽ ഐറ്റം ഡാൻസ് ചെയ്തിട്ടുണ്ട്. തിരുമലൈ എന്ന ചിത്രത്തിൽ ദളപതി വിജയ്‌ക്കൊപ്പം കിരൺ റാത്തോഡ് എത്തിയിട്ടുണ്ട്. താരത്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം സെർവർ സുന്ദരം എന്ന തമിഴ് ചിത്രമാണ്. ഇപ്പോൾ യൂട്യൂബിൽ 250 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി മുന്നേറുകയാണ് അനിരുദ്ധ് രവിചന്ദർ ഈണമിട്ട അറബിക് കുത്ത് ഗാനം . തമിഴ് നടൻ ശിവകാർത്തികേയൻ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ഈ ഗാനത്തിന്റെ സംഗീത സംവിധായകനായ അനിരുദ്ധ് രവി ചന്ദറും ജോണിത ഗാന്ധിയും ചേർന്നാണ്.