അതീവ ഗ്ലാമറസായി നടി മാളവിക മേനോൻ..! താരത്തിൻ്റെ ഫോട്ടോഷൂട്ട് വീഡിയോ കാണാം..

916 എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്നു വന്ന നടിയാണ് മാളവിക മേനോൻ . നിലവിൽ മലയാളത്തിലേയും തമിഴിലേയും ശ്രദ്ധേയ താരമാണ് മാളവിക. മകൾ വേഷങ്ങൾ ചെയ്തും സഹോദരി വേഷങ്ങൾ ചെയ്തുമാണ് താരം മലയാള സിനിമകളിൽ ശ്രദ്ധ നേടിയിട്ടുള്ളത്. നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ് , എടക്കാട് ബറ്റാലിയൻ, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മേഹാൻലാൽ നായകനായി എത്തിയ ആറാട്ടാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. സ്നേഹം എഫ്.എം എന്ന മലയാള ചിത്രവും അരുവാ സൺഡേ എന്ന തമിഴ് ചിത്രവും ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന താരത്തിന്റെ പുത്തൻ പ്രൊജക്ടുകൾ ആണ്.


സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് മാളവിക . നിരവധി ഫോട്ടോഷൂട്ടുകളും വീഡിയോകളും സിനിമാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്.

യെല്ലോ കളർ ഡ്രസ്സിൽ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മൂന്നാറിലെ പറക്കാട്ട് നേച്ചർ റിസോർട്ടിൽ നിന്നുമാണ് ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. നിത്യ പ്രമോദ് ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോയ്ക്കും താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.