അനിമൽ ഫ്ലോ വർക്കൗട്ടുമായി നടി കീർത്തി സുരേഷ്..!

ഫാഷൻ ഡിസൈനിംഗിൽ പഠനം പൂർത്തീകരിക്കുകയും അതിനുശേഷം മോഡലിംഗ് രംഗത്തേക്ക് തിരിയുകയും ചെയ്ത താരമാണ് നടി കീർത്തി സുരേഷ് . എന്നാൽ ഇപ്പോൾ മോഡലിങ്ങിൽ അല്ല താരം തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികനിരയിലേക്ക് ഉയർന്നിരിക്കുകയാണ്. ചെറുപ്രായത്തിൽ തന്നെ ഒന്ന് രണ്ട് ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട കീർത്തി പിന്നീട് തൻറെ മാതാപിതാക്കളെ പോലെ തന്നെ സിനിമ രംഗം തിരഞ്ഞെടുക്കുകയായിരുന്നു. താരത്തിന്റെ പിതാവ് സുരേഷ് അറിയപ്പെടുന്ന നിർമ്മാതാവും നടനും അമ്മ മേനക ഒരു കാലത്ത് അഭിനയരംഗത്തെ ശ്രദ്ധേയ നായികയുമായിരുന്നു. കീർത്തി സുരേഷ് ഇവരുടെ ഇളയ മകളാണ്.

സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാണ് കീർത്തിയുടെ ചേച്ചി രേവതി. ഒരു ഒരു സിനിമ കുടുംബത്തിൽ ജനിച്ച കീർത്തി ഇന്നിപ്പോൾ അമ്മയേക്കാൾ അറിയപ്പെടുന്ന താരമായി വളർന്നു കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും തൻറെ മികവ് തെളിയിച്ച കീർത്തി മികച്ച നടിക്കുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ഒരുപക്ഷേ 2022-ലെ അവാർഡ് ചടങ്ങിലും മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി നേടാൻ സാധ്യതയുണ്ട്. സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായി വേഷമിടുക എന്നതല്ലാതെ നായികാപ്രാധാന്യമുള്ള സിനിമകളും കീർത്തി തെരഞ്ഞെടുക്കാറുണ്ട്. മൂന്ന് ഭാഷകളിലുമായി നാല്‌ സിനിമകളാണ് കഴിഞ്ഞ വർഷം കീർത്തിയുടെതായി റിലീസ് ചെയ്തത്. ഇനി കീർത്തിയുടെ റിലീസ് ചെയ്യാനുള്ള സിനിമകൾ ദസര, ഭോല ശങ്കർ തുടങ്ങിയവയാണ്.

സോഷ്യൽ മീഡിയയിൽ സജീവതാരമായി മാറിയ കീർത്തി നിരവധി പോസ്റ്റുകളും ഇടാറുണ്ട്. ഇപ്പോഴിതാ കീർത്തി താൻ യോഗ പരിശീലിക്കുന്ന ഒരു വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. യോഗ ചെയ്യുന്ന വീഡിയോയുടെ ഒപ്പം “പ്രകൃതിയുമായി ഒന്നായിത്തീരുകയും, ആദ്യമായി ഒരു മൃഗപ്രവാഹം വിജയകരമായി പൂർത്തിയാക്കുകയും ചെയ്യുന്നു..”, എന്ന് കൂടി കീർത്തി കുറിച്ചു. വീഡിയോയിൽ കീർത്തിയുടെ വളർത്തു നായയെയും കാണാം. വീഡിയോ കണ്ടിട്ട് ആരാധകർ ചോദിക്കുന്നത് എന്തൊരു മെയ്‌വഴക്കം എന്നാണ് .

© 2024 M4 MEDIA Plus