ജെമിനി ജെമിനി തമിഴ് ഹിറ്റ് പാട്ടിന് തകർപ്പൻ ഡാൻസുമായി മാളവിക കൃഷ്ണദാസും അന്ന പ്രസാദും…

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ് സ്റ്റാർസ് എന്ന പരിപാടിയിലെ മത്സരാർത്ഥികളാണ് മാളവിക കൃഷ്ണദാസും അന്ന പ്രസാദും . ജോഡികളായി പെർഫോമൻസിന് എത്തുന്ന ഈ പരിപാടിയിലെ ഒരു ജോഡികളാണ് മാളവികയും അന്നയും . മികച്ച ഡാൻസ് പെർഫോമൻസ് കൊണ്ട് ആരാധകരെ കയ്യിലെടുക്കുവാൻ ഇരു താരങ്ങൾക്കും സാധിച്ചിട്ടുണ്ട്. ഇരുവരുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇവർ പങ്കുവെച്ച് ഡാൻസ് പെർഫോമൻസ് വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ജെമിനി ജെമിനി ഗാനത്തിന് കിടിലൻ നൃത്ത ചുവടുകളുമായാണ് ഇരുവരും എത്തിയിരിക്കുന്നത്. ദാവണി ധരിച്ച് അതിഗംഭീര പെർഫോമൻസ് കാഴ്ചവച്ച ഇരുവരുടെയും വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് നൽകിയിട്ടുള്ളത്.

മാളവിക നടി, നർത്തകി , അവതാരിക, യൂട്യൂബർ തുടങ്ങി നിരവധി മേഖലകളിൽ ശോഭിച്ച താരമാണ് . ചെറുപ്രായത്തിൽ തന്നെ റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് ശോഭിക്കുവാൻ താരത്തിന് കഴിഞ്ഞിരുന്നു. അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ ജൂനിയർ ടൂവിൽ മത്സരാർത്ഥിയായി എത്തിയ താരം ആ സീസണിന്റെ റണ്ണറപ്പായി മാറി. തൊട്ടടുത്ത വർഷം മഞ്ച് ഡാൻസ് ഡാൻസ് എന്ന ഏഷ്യാനെറ്റിലെ പ്രോഗ്രാമിലും മത്സരാർത്ഥിയായി എത്തുകയും റണ്ണറപ്പായി മാറുകയും ചെയ്തു. പിന്നീട് അമ്മേ മഹാമായേ എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്നു. നായിക നായകൻ എന്ന മഴവിൽ മനോരമയിലെ പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിൽ മാളവികക്ക് സെക്കൻഡ് റണറപ്പായി മാറുന്നതിനും സാധിച്ചു. പിന്നീട് നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയായും ഇന്ദുലേഖ എന്ന പരമ്പരയിലൂടെ അഭിനേത്രിയായും മാളവിക ശോഭിച്ചു.

അന്നയും ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസിലൂടെ ആയിരുന്നു അന്നയുടെ കരിയർ ആരംഭിക്കുന്നത്. ഈ റിയാലിറ്റി ഷോയുടെ മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തിയ അന്ന ആ സീസണിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലെ ഒരു സജീവ താരം കൂടിയാണ് അന്ന. തനിച്ചും സുഹൃത്തുക്കൾക്കൊപ്പവും എല്ലാം ഇന്നത്തെ വീഡിയോസ് ആണ് അന്ന പങ്കുവയ്ക്കാറുള്ളത്. ഷോർട്ട് ഫിലിമുകളിലൂടെ അന്നയും അഭിനയ രംഗത്തേക്ക് ചുവട് വച്ചിട്ടുണ്ട്.

© 2024 M4 MEDIA Plus