അതിമനോഹര ക്ലാസിക്കൽ നൃത്തവുമായി ആരാധകരെ ഞെട്ടിച്ച് നവ്യ നായർ..!

അഭിനയ ലോകത്തേക്ക് നൃത്തത്തിലൂടെ ശോഭിച്ച് കടന്നു വന്ന താരമാണ് നടി നവ്യ നായർ. 2001ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം ഇഷ്ടം ആയിരുന്നു നവ്യയുടെ മലയാളത്തിലെ ആദ്യ ചിത്രം. നായിക വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് നവ്യ. ഏറെ ഭാഗ്യവതിയായ നായിക താരം എന്നും പറയാം. അഭിനയത്തിലേക്ക് ചുവട് വച്ച കാലത്ത് ലഭിച്ച ചിത്രങ്ങൾ എല്ലാം തന്നെ മലയാളത്തിലെ ഹിറ്റ് സിനിമകളിൽ ചിലതാണ്. കരിയറിൽ ഇത്തരം ഒരു ഭാഗ്യം ലഭിച്ച നായികമാർ കുറവാണ്. ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തിളങ്ങിയ താരത്തിന് പിന്നീട് ലഭിച്ചത് മഴത്തുള്ളി കിലുക്കം, നന്ദനം, കല്യാണരാമൻ, ചതുരംഗം, കുഞ്ഞിക്കുനൻ , വെള്ളിത്തിര, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ തുടങ്ങി മലയാളത്തിലെ ഒരുപിടി ശ്രദ്ധേയ ചിത്രങ്ങൾ ആണ് . നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യ എന്ന താരത്തെ മലയാളത്തിലെ മുൻനിര നായികയായി ഉയർത്തി.

2010 വരെ ചലച്ചിത്ര രംഗത്ത് സജീവമായി തുടർന്ന താരം തൻറെ വിവാഹത്തോടെ നിനിമയിൽ അഭിനയിക്കുന്നത് വിരളമായി. മുംബൈ മലയാളി സന്തോഷാണ് നവ്യയുടെ ജീവിത പങ്കാളി. വിവാഹത്തിനുശേഷം വീണ്ടും മലയാളത്തിലേക്ക് കടന്ന് വന്നത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. എന്നാൽ ഈ ചിത്രം പ്രതീക്ഷിച്ച സ്വീകാര്യത താരത്തിന് നൽകിയില്ല. പിന്നീട് 2021 മുതൽ നവ്യ മലയാളം ടെലിവിഷൻ പ്രോഗ്രാമുകളിൽ സജീവമായി. ഈ നായികയെ വീണ്ടും മലയാളി പ്രേക്ഷകർ ഏറ്റെടുത്തു. 2022 ൽ പുറത്തിറങ്ങിയ ഒരുത്തി എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി വേഷമിട്ടു. ഈ ചിത്രത്തിലെ താരത്തിന്റെ രാധാമണി എന്ന കഥാപാത്രം പ്രശംസിക്കപ്പെട്ടു. ഇതിനിടയിൽ നവ്യ ദൃശ്യത്തിന്റെ കന്നട പതിപ്പിലും വേഷമിട്ടു.

ടെലിവിഷൻ പ്രോഗ്രാമുകളിലും സിനിമകളിലും വീണ്ടും ശക്തമായ തിരിച്ച് വരവ് നടത്തിയ നവ്യ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമായി . സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആരാധകർക്കായി തൻറെ നൃത്ത വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും നവ്യ പങ്കുവച്ച് തുടങ്ങി. ഇപ്പോഴിതാ നവ്യ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച താരത്തിന്റെ പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മാതംഗി സ്കൂൾ ഓഫ് ഡാൻസിൽ റിഹേഴ്സൽ ചെയ്യുന്ന നവ്യയെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് കമന്റ് നൽകിയിട്ടുളളത്.