തകർപ്പൻ ഗാനത്തിന് ചുവടുവച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി..!

വ്യത്യസ്തമായ ഒട്ടനവധി ഹാസ്യ വേഷങ്ങൾ ചെയ്ത്  മലയാള സിനിമയിൽ ശോഭിക്കുകയും പ്രേക്ഷക മനസ്സുകളിൽ മികച്ച ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്ത നടിയാണ് ബിന്ദു പണിക്കർ. ഒരു റോളിലേക്ക് മാത്രം ഒതുങ്ങി പോകാതെ ഹാസ്യ വേഷവും സീരിയസ് റോളുകളും ഒരുപോലെ അനായാസം കൈകാര്യം ചെയ്ത് അഭിനയരംഗത്ത് ശോഭിച്ച താരം കൂടിയാണ് ബിന്ദു പണിക്കർ .  അഭിനയ രംഗത്തേക്ക് താരങ്ങളുടെ മക്കൾ കടന്നു വരുന്നത് ഒരു പതിവ് കാഴ്ചയാണ് . അത്തരത്തിൽ പ്രേക്ഷകർ ഏവരും ഉറ്റു നോക്കുന്ന താരപുത്രിമാരിൽ ഒരാളാണ് നടി ബിന്ദു പണിക്കരുടെ ഏക മകൾ കല്യാണി ബി നായർ. അഭിനയ രംഗത്തേക്ക് താരം എപ്പോൾ കടന്നു വരും എന്നതാണ് പ്രേക്ഷകരുടെ ചിന്ത.

സിനിമ ലോകത്തേക്ക് താരം ഇതുവരേയ്ക്കും ചുവടു വച്ചിട്ടില്ലെങ്കിലും ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയി കല്യാണി മാറിയിട്ടുണ്ട്. നിരവധി ആരാധകരാണ് ഇന്ന് താരത്തിനുള്ളത്. അച്ഛനമ്മമാർക്ക് ഒപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെടുകയും പിന്നീട് പ്രേക്ഷക പ്രിയങ്കരിയായി മാറുകയും ആയിരുന്നു കല്യാണി . സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കല്യാണി ഒരു ശ്രദ്ധേയ മോഡലും നർത്തകിയും കൂടിയാണ്. മികച്ച ഒരു ഡാൻസർ ആയതുകൊണ്ട് തന്നെ കല്യാണി തൻറെ സോഷ്യൽ മീഡിയ അക്കൗണ്ട് കൂടുതലായും പോസ്റ്റ് ചെയ്യാറുള്ളത് ഡാൻസ് വീഡിയോസ് ആണ് . മോഡൽ ആയതുകൊണ്ട് ചില സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായും താരം പ്രത്യക്ഷപ്പെടാറുണ്ട്. എന്തുതന്നെയായാലും കല്യാണിയുടെ പോസ്റ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഡബ്സ്മാഷ് ടിക് ടോക് വീഡിയോകളിലൂടെ ആയിരുന്നു തുടക്കം കുറിച്ചിരുന്നത്. അച്ഛൻ സായികുമാറും അമ്മ ബിന്ദു പണിക്കരും പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങൾ ആയതുകൊണ്ട് തന്നെ കല്യാണിക്കും മികച്ച സ്വീകാര്യത ഈ വീഡിയോകളിൽ നിന്നെല്ലാം ലഭിച്ചു.

ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് കല്യാണി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയൊരു ഡാൻസ് വീഡിയോ ആണ് .  മിനി സ്കേർട്ട് ധരിച്ച് സ്റ്റൈലിഷ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരിക്കുന്ന ഗാനത്തിനാണ് ചുവടുവെച്ചിട്ടുള്ളത്. ദയവുചെയ്ത് ഇതൊരു ട്രെൻഡ് ആയി എടുക്കരുത് എന്ന് കുറിച്ച് കൊണ്ടാണ് താരം ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

https://youtu.be/09eFUluDq_E

© 2024 M4 MEDIA Plus