ട്രെൻഡിങ് ദസറയിലെ ഗാനത്തിന് ചുവടുവച്ച് നടി കീർത്തി സുരേഷ്..!

കീർത്തി സുരേഷ്, നാനി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ദസറ . മാർച്ച് 30ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിലെ ചങ്കിലേ അംഗിലേസി എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുന്നത്. റാം മിരിയാല, ദീ എന്നിവർ മനോഹരമായ ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സന്തോഷ് നാരായണൻ ആണ് . ഇപ്പോൾ റീൽസ് വീഡിയോയിൽ ഈ ഗാനം മുൻപന്തിയിൽ എത്തിയിരിക്കുകയാണ്. നിരവധി താരങ്ങളാണ് ഈ ഗാനത്തിന് ചുവടുവെച്ചുകൊണ്ട് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

ഇപ്പോഴിതാ നടി കീർത്തി സുരേഷും ഈ ഗാനത്തിന്റെ റീൽസ് വീഡിയോയുമായി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ബ്ലാക്ക് സാരി ധരിച്ച് സ്റ്റൈലിഷ് ആയി എത്തിയ താരത്തിന്റെ ഡാൻസ് പെർഫോമൻസ് ഇടയിൽ നടൻ നാനിയും എത്തുന്നുണ്ട്. രസകരമായ ഒരു വീഡിയോ തന്നെയാണ് തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ കീർത്തി സുരേഷ് പങ്കുവെച്ചിരിക്കുന്നത്. നിങ്ങളുടെതായ സ്വന്തം റീലുകൾ ഉണ്ടാക്കുക എന്ന് കുറിച്ച് കൊണ്ടാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. സാമന്ത, മാളവിക മോഹനൻ , ഐശ്വര്യ രാജേഷ് തുടങ്ങിയ നിരവധി താരങ്ങൾ വീഡിയോയ്ക്ക് താഴെ കമന്റുകളും നൽകിയിട്ടുണ്ട് .

ഒരു പീരിയഡ് ആക്ഷൻ അഡ്വഞ്ചർ പാറ്റേണിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ സംവിധായകൻ ശ്രീകാന്ത് ഒഡേലെ ആണ് . ചിത്രത്തിൽ ദരണി എന്ന കഥാപാത്രമായി നാനിയും വെണ്ണില എന്ന കഥാപാത്രമായി കീർത്തി സുരേഷും വേഷമിടുന്നു. ദീക്ഷിത് ഷെട്ടി , സമുദ്ര കനി , സായികുമാർ , ഷംന കാസിം, സെറീന വഹാബ്, മലയാളത്തിലെ ശ്രദ്ധേയ താരം ഷൈൻ ടോം ചാക്കോ എന്നിവരും ഈ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

© 2024 M4 MEDIA Plus