ആരാധകരെ പിന്നെയും ഞെട്ടിച്ച് സാനിയ ഇയ്യപ്പൻ്റെ ഡാൻസ്..! വീഡിയോ പങ്കുവച്ച് താരം..

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടുകയും തുടർന്ന് സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുകയും ചെയ്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. ഡാൻസിൽ ഏറെ താല്പര്യമുള്ള ഈ താരം തന്റെ അഭിനയ ജീവിതത്തോടൊപ്പം ഡാൻസിനും വളരെ വലിയ പ്രാധാന്യം നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ താരത്തിന്റെതായി നിരവധി ഡാൻസ് വീഡിയോസ് ആണ് പോസ്റ്റ് ചെയ്യാറുള്ളത്. സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോയും സ്റ്റേജ് ഷോകളിലും അവാർഡ് നൈറ്റുകളിലും താരം ഡാൻസ് ചെയ്യുന്ന വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ നമ്മൾ കണ്ടിട്ടുള്ളതാണ് .താരത്തിന് ഒരുപാട് ആരാധകരെ ലഭിച്ചിട്ടുള്ളതും ഇത്തരം ഡാൻസ് പെർഫോമൻസിലൂടെ തന്നെയാണ്. ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് അവധി ആഘോഷിക്കാൻ യാത്ര ചെയ്യാനുള്ള സാനിയ ഇപ്പോൾ പോയിരിക്കുന്നത് ഓസ്ട്രേലിയയിലേക്ക് ആണ് . കുറച്ച് ദിവസങ്ങളായി താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിറയുന്നത് അവിടെ നിന്നുള്ള ചിത്രങ്ങളാണ് . ഇപ്പോഴിതാ താരം അവിടുത്തെ തന്റെ റൂമിൽ നിന്ന് ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ പങ്കു വച്ചിരിക്കുകയാണ്. നിമിഷനേരങ്ങൾക്കകം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.അതീവ ഗ്ലാമറസ് ആയാണ് സാനിയ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള പാന്റ് ധരിച്ചിരുന്നത് കൊണ്ട് തന്നെ ഒട്ടേറെ രസകരമായ കമന്റ് വീഡിയോയ്ക്ക് താഴെ നിറഞ്ഞു . ഈ കളർ വിഷയം ആകരുത് എന്നല്ലാമായിരുന്നു ആരാധകർ വീഡിയോയ്ക്ക് താഴെ നൽകിയ കമന്റുകൾ . പതിവുപോലെ ചിലർ മോശമായ കമന്റുകളും വീഡിയോയ്ക്ക് താഴെ നൽകിയിട്ടുണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ പിന്നിടും മുൻപ് തന്നെ 5 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്.നടിയായും സഹ നടിയായും ശോഭിച്ചിട്ടുള്ള സാനിയ ഒരുപാട് ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ല. താരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം നിവിൻ പോളിക്കൊപ്പമുള്ള സാറ്റർഡേ നൈറ്റ് എന്ന ചിത്രമാണ്. മോഡലിംഗ് രംഗത്തും ഏറെ സജീവമായതുകൊണ്ട് തന്നെ സാനിയ മിക്കപ്പോഴും തൻറെ ഹോട്ട് ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ നടത്താറുണ്ട്. അവയ്ക്കെല്ലാം വൻ സ്വീകാര്യതയും പ്രേക്ഷകരിൽ നിന്ന് ലഭിക്കാറുണ്ട്.