അമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ മരണപ്പെട്ട വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ പ്രതികരണവുമായി രംഗത്തെത്തിരിക്കുകയാണ് നടിയും അവതാരികയുമായ ജുവല് മേരി. താൻ അവിടെ പഠനം പൂർത്തീകരിച്ച കാലത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ജുവലിൻറെ പ്രതികരണം. ആ കോളേജിൽ പഠനം പൂർത്തീകരിച്ചത് കഷ്ടപ്പെട്ട് നരകിച്ചാണ് എന്നാണ് താരം വെളിപ്പെടുത്തുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ജൂവൽ തൻറെ ഈ വീഡിയോ പങ്കു വെച്ചിട്ടുള്ളത്. ശ്രദ്ധ മരണപ്പെട്ടത് അടിച്ചേൽക്കപ്പിക്കപ്പെട്ട മോറൽ സ്ക്രൂട്ടണിയുടെ പേരിലാണ് എന്നും ജുവൽ തുറന്നുപറയുന്നു.
താൻ സ്വാശ്രയ മാനേജ്മെൻറ് കോളേജിൽ പതിനഞ്ചു വർഷം മുമ്പ് നേഴ്സിങ് പഠിച്ച ഒരു വിദ്യാർത്ഥിനിയാണ്. ആ സ്ഥലത്തുനിന്ന് ആകെ ലഭിച്ചത് കുറച്ച് സുഹൃത്തുക്കളേ മാത്രമാണ് അല്ലാതെ ജീവിതത്തിൽ പാഠമാക്കാൻ ഉള്ള ഒരു സന്തോഷം ഒന്നും അവിടെ നിന്ന് ലഭിച്ചതേ ഇല്ലായിരുന്നു . പഠനകാലത്ത് പലതരത്തിലുള്ള അപമാനങ്ങളും ഏറ്റുവാങ്ങേണ്ടതായി വന്നിട്ടുണ്ട്. പഠനം പൂർത്തീകരിച്ചത് തന്നെ വളരെ കഷ്ടപ്പെട്ട് നരകിച്ചാണ് .
ഹോസ്റ്റലിൽ ഞാനും കുറച്ച് സുഹൃത്തുക്കളും ചേർന്ന് ഒരു ഞായറാഴ്ച മാഗസിൻ വായിക്കുകയായിരുന്നു. അത് കണ്ടു വന്ന ഒരാൾക്ക് ലെസ്ബിയൻ ആണ് ഞങ്ങൾ തോന്നി. സ്വവർഗാനുരാഗം എന്ന പേര് ചാർത്തിക്കൊണ്ട് ഞങ്ങൾ ചോദ്യം ചെയ്തത് 15 വർഷം മുമ്പ് അതിനെപ്പറ്റി ഒന്നും ചിന്തിക്കുക പോലും ചെയ്യാത്ത സമയത്താണ് . എനിക്കെതിരെ വന്ന ആരോപണമാകട്ടെ സെക്ഷ്വലി ഇമ്മോറലായി പെരുമാറി എന്നതാണ്. പിന്നീട് അങ്ങോട്ട് എന്നോട് അവർ ലൈംഗികചുവയോടെയുള്ള പല അപമാന വാക്കുകളും പറഞ്ഞു. എന്നാൽ അവയെ ഞങ്ങൾ എതിർത്തു. എന്നിരുന്നാലും പറഞ്ഞാൽ കേൾക്കാത്തവർ, കള്ളി, മാനസിക പ്രശ്നം ഉള്ളവൾ എന്നിങ്ങനെയൊക്കെ പറഞ്ഞു പലതരത്തിൽ അപമാനിച്ചു.
എത്രയൊക്കെ ക്ഷമിച്ചാലും സഹിച്ചാലും പിന്നീടും മാനസികമായി തളർത്തിക്കൊണ്ടേയിരുന്നു. അവർ പറയുന്ന തരത്തിലുള്ള ആളുകൾ ആക്കി മാറ്റാനുള്ള ലക്ഷ്യത്തോടെ അവർ പെരുമാറി. ഇതിനകത്തേക്ക് കയറുന്നത് ഡെമോക്രസി പുറത്തെവിടെയോ കളഞ്ഞിട്ടാണ്. പഠനം പൂർത്തീകരിക്കാൻ എടുത്ത ആ നാല് വർഷം കൊണ്ട് ആത്മഹത്യ പ്രവണതയും ആങ്സൈറ്റിയും ഉണ്ടായി. ഇത്തരത്തിലുള്ള അതിക്രൂരമായ ഹറാസ്മെന്റ് കൊണ്ടാണ് ശ്രദ്ധ എന്ന പെൺകുട്ടിയും മരണപ്പെട്ടത്. കുറച്ചുകാലം കഴിഞ്ഞാൽ നല്ലൊരു ജോലിയെല്ലാം നേടിയെടുത്ത പാറിപ്പറക്കേണ്ട കുട്ടിയായിരുന്നു.
ശ്രദ്ധ മരണപ്പെട്ടത് അടിച്ചേൽപ്പിക്കപ്പെടുന്ന മോറൽ സ്ക്രൂട്ടണിയുടെ പേരിലാണ്. കുട്ടികളെ പഠിപ്പിക്കാൻ വിടുമ്പോൾ ഇനിയെങ്കിലും മാതാപിതാക്കൾ ഒന്ന് ശ്രദ്ധിക്കണം. കോളേജുകളിലേക്ക് പണം കെട്ടിയാണ് നിങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ വരുന്നത് അവിടെ കൂടുതലായി ഭയഭക്തി ബഹുമാനത്തിന്റെ ആവശ്യമില്ല. ലോകത്തുള്ള ഏവർക്കും മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യമാണിത്. നിങ്ങളുടെ കുട്ടികളുടെ ലൈഫിന്റെ മോറാലിറ്റി ഡിക്റ്റേറ്റ് ചെയ്യാനുള്ള അനുവാദം അവർക്ക് ആരാണ് നൽകിയത്. നിങ്ങൾ തന്നെയാണ്.
ഇത്തരത്തിലുള്ള അതിക്രമങ്ങളെ ഇനിയെങ്കിലും ഡിസിപ്ലിൻ എന്ന പേര് നൽകി അലങ്കരിക്കാതിരിക്കട്ടെ . വിദ്യാഭ്യാസത്തെ ഇന്ന് ചിലർ കാണുന്നത് അധ്യാപനവും ഡിസിപ്ലിനും മര്യാദകളും എല്ലാം ലംഘിച്ചു അവരുടെ ക്രൂരതകൾ പുറത്തുകൊണ്ടുവരാനുള്ള ഒന്നായാണ് . ശ്രദ്ധയ്ക്ക് വേണ്ടി നിലകൊള്ളുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഫുൾ സപ്പോർട്ട് എന്നും ഡിസിപ്ലിനറി ആക്ഷൻ എന്ന പേരിൽ ഇനിയെങ്കിലും കുട്ടികളെ ആരും ഹരാസ് ചെയ്യാതിരിക്കട്ടെ എന്നും ജുവൽ വീഡിയോയിൽ പറയുന്നുണ്ട്.