“ആർമിയിൽ അങ്ങനെ ഒരു ലേഡി ഓഫീസറില്ല ” കള്ളത്തരങ്ങൾ മുഴുവനായും പൊളിച്ച ലാലേട്ടൻ..

ബിഗ് ബോസ് റിയാലിറ്റി ഷോയും അതുമായി ബന്ധപ്പെട്ട വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. ഷോയ്ക്ക് അകത്തെ മത്സരാർത്ഥികളുടെ ചില പ്രകടനങ്ങൾ പുറത്ത് വലിയ ചർച്ചാവിഷയമായി മാറുകയും ചെയ്യാറുണ്ട്. എന്നാൽ മലയാളം ബിഗ് ബോസ് ഷോയിൽ ഈ കഴിഞ്ഞ നാല് സീസണുകളെയും കടത്തു വെട്ടുന്ന ഒരു വലിയ വിഷയം ഈ കഴിഞ്ഞ ആഴ്ച സംഭവിച്ചിരിക്കുകയാണ്. ജീവിത ഗ്രാഫ് എന്ന ടാസ്കിൽ എല്ലാ മത്സരാർത്ഥികളും പങ്കെടുത്തിരുന്നു. എന്നാൽ അതിൽ അനിയൻ മിഥുൻ പറഞ്ഞ തൻറെ ജീവിതകഥയിലെ ഒരു ഭാഗം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്.

ഒരു ആർമി ഓഫീസറുമായുള്ള പ്രണയവും ആ പെൺകുട്ടിയുടെ മരണവും എല്ലാം തൻറെ ജീവിത സംഭവങ്ങളായി പറഞ്ഞു ഫലിപ്പിച്ച മിഥുന്റെ ആ കഥയെ കൈയോടെ പൊക്കിയിരിക്കുകയാണ് മോഹൻലാൽ . എപ്പിസോഡ് കഴിഞ്ഞ ഉടനെ തന്നെ ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ഏറ്റെടുത്തിരുന്നു അതേസമയം തന്നെ ഏവരും മോഹൻലാൽ വരുന്ന എപ്പിസോഡിൽ ഇത് ചോദ്യം ചെയ്യണമെന്ന ആവശ്യവും ഉയർത്തിയിരുന്നു. വീക്കെൻഡ് എപ്പിസോഡിലെത്തിയ മോഹൻലാൽ അനിയൻ മിഥുനോട് ഇക്കാര്യത്തിന്റെ സത്യാവസ്ഥ ആരാഞ്ഞു.

അപ്പോഴും താൻ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് തന്നെ മിഥുൻ തറപ്പിച്ചു പറഞ്ഞു. എന്നാൽ ആർമിയിൽ അങ്ങനെ ഒരു ലേഡി ഓഫീസർ ഇല്ലെന്നും മിഥുൻ പറഞ്ഞതിൽ 90% കാര്യങ്ങളും സംഭവിക്കാൻ യാതൊരു സാധ്യതയുമില്ല മോഹൻലാൽ എപ്പിസോഡിൽ വെളിപ്പെടുത്തി. മിഥുന് രക്ഷപ്പെടാൻ എന്നോണം മോഹൻലാൽ പലതവണ പറഞ്ഞത് സത്യമാണോ എന്ന് പിന്നെയും പിന്നെയും ചോദിക്കുകയും ചെയ്തു. എന്നാൽ മിഥുൻ അപ്പോഴും താൻ പറഞ്ഞത് സത്യമാണെന്ന് പറയുകയായിരുന്നു.

ഒപ്പം ഷോയിലെ മറ്റ് മത്സരാർത്ഥികളായ സെറീന, അഖില്‍ മാരാർ എന്നിവരോടും മോഹൻലാൽ ഈ പറഞ്ഞ കഥയിൽ വിശ്വാസം ഉണ്ടോ എന്ന് ചോദിക്കുകയുണ്ടായി. താൻ പറഞ്ഞ കഥ സത്യമാണെന്ന് മിഥുൻ വീണ്ടും വീണ്ടും പറഞ്ഞതോടെ ഇതുമായി ഉണ്ടാകുന്ന തുടർ സംഭവങ്ങൾക്ക് താനോ ബിഗ് ബോസ് ഷോയോ ഉത്തരവാദികളായിരിക്കുകയില്ല എന്ന് പറഞ്ഞു കൊണ്ടാണ് മോഹൻലാൽ ഇക്കാര്യം അവസാനിപ്പിക്കുന്നത്. മോഹൻലാൽ മിഥുനെ ചോദ്യം ചെയ്യുന്ന വീക്കെൻഡ് എപ്പിസോഡിലെ ആ വീഡിയോ രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.