സ്റ്റേജിൽ ആരാധകരെ കോരിത്തരിപ്പിച്ച് നടി ജാൻവി കപൂർ.! തകർപ്പൻ ഡാൻസുമായി താരം..

ബോളിവുഡ് ചലച്ചിത്ര ലോകത്തെ ശ്രദ്ധേയായ നായികാ താരങ്ങളിൽ ഒരാളാണ് നടി ജാൻവി കപൂർ. ചെറിയൊരു കാണ് തന്നെ നിരവധി ആരാധകരെ ജാൻവി സ്വന്തമാക്കിയത് താരത്തിന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും മാത്രമാണ്. ഇന്ത്യൻ സിനിമയിലെ ഒരുകാലത്തെ ലേഡി സൂപ്പർ സ്റ്റാറും ദേശീയ അവാർഡ് ജേതാവും ആയിരുന്ന അന്തരിച്ചു പോയ നടി ശ്രീദേവിയുടെയും പ്രശസ്ത നിർമ്മാതാവ് ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. എന്നാൽ മാതാപിതാക്കളുടെ പേരിൽ അല്ല താരം ബോളിവുഡിൽ തിളങ്ങുന്നത്.

2018 മുതൽക്കാണ് ജാൻവി അഭിനയ രംഗത്ത് സജീവമാകുന്നത്. ദഡക് എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. ആ ചിത്രത്തിന് ശേഷം ഗോസ്റ്റ് സ്റ്റോറീസ്, അംഗരേസി മീഡിയം, ഗുജ്ജൻ സക്‌സേന, റൂഹി എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ബോളിവുഡിലെ ഒരു ശ്രദ്ധേയ താരമായി മാറുകയും ചെയ്തു. ഗുഡ് ലക്ക് ജെറി, മിലി എന്നീ രണ്ട് ചിത്രങ്ങളാണ് ഈ വർഷം താരത്തിന്റേതായി പുറത്തിറങ്ങിയത്. അടുത്ത വർഷം റിലീസിനായി തയ്യാറെടുക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ബവാൽ, മിസ്റ്റർ ആൻഡ് മിസിസ് മാഹി. ഇന്ത്യൻ ക്രിക്കറ്റ് താരവും ലോകക്കപ്പ് ജേതാവുമായ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് മിസ്റ്റർ ആൻഡ് മിസിസ് മാഹി ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിനായി ജാൻവി ക്രിക്കറ്റ് പരിശീലിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ജാൻവിയുടെ പുതിയൊരു വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഫിലിം ഫെയർ വേദിയിൽ കാഴ്ചവച്ച ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. ലൈറ്റ് ബ്ലൂ കളർ ഡ്രസ്സിൽ അതീവ ഗ്ലാമറസ് ആയാണ് ജാൻവി എത്തിയിരിക്കുന്നത്. ഫോട്ടോഗ്രാഫർ അനൂപ് ദേവരാജ് ആണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് . താന്യ ഘവ്രിയാണ് സ്റ്റൈലിംഗ് നിർവഹിച്ചത്. അമിത് താക്കൂർ ആണ് ഹെയർ സ്റ്റെലിസ്റ്റ് . വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകൾ നൽകിയിട്ടുള്ളത്. നിരവധി ഗ്ലാമറസ് ചിത്രങ്ങളും വീഡിയോസും പങ്കുവയ്ക്കുന്ന ജാൻവിയുടെ പോസ്റ്റുകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

© 2024 M4 MEDIA Plus