നിറഞ്ഞാടി ദീപ്ത്തി സതിയും പൃഥ്വിരാജും..! ഗോൾഡ് തകർപ്പൻ വീഡിയോ സോങ്ങ് കാണാം..

മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ അൽഫോൺസ് പുത്രൻ ഏഴ് വർഷങ്ങൾക്ക് ശേഷം തന്റെ സംവിധാന മികവിൽ ഒരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് ഗോൾഡ് . 2015 ൽ ക്യാമ്പസുകൾ ഇളക്കി മറിച്ച പ്രേമത്തിന് ശേഷം അദ്ദേഹം ഒരുക്കുന്ന മലയാള ചിത്രമാണ് ഗോൾഡ് . യുവതാരം പൃഥ്വിരാജ് സുകുമാരനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുളളത്. ഒരു കോമഡി ത്രില്ലർ ജോണറിൽ ഒരുക്കിയ ഈ ചിത്രം ഡിസംബർ ഒന്നിനാണ് തിയറ്ററുകളിൽ എത്തിയത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത് . മലയാളത്തിലും തമിഴിലും ഒരേ സമയം ഗോൾഡ് പ്രദർശനത്തിന് എത്തി. പ്രീ റിലീസ് ബിസിനസിലൂടെ തന്നെ 50 കോടിയിലധികം രൂപയാണ് ഈ ചിത്രം കരസ്ഥമാക്കിയത്. ഗോൾഡ് എന്ന ചിത്രം പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന് പ്രീ റിലീസാണ് .

ഇപ്പോഴിതാ സോഷ്യൽ മീഡിയ കീഴടക്കുന്നത് ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ്. തന്നെ തന്നെ എന്ന വരികളോടെ തുടങ്ങുന്ന ഒരു ഡാൻസ് നമ്പർ വീഡിയോ ഗാനമാണ് പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് . ശബരീഷ് വർമ്മയാണ് ഈ ഗാനത്തിന്റെ രചയിതാവ്. സംഗീത സംവിധാനം നിർവഹിച്ചത് രാജേഷ് മുരുഗേശനും അദ്ദേഹത്തോടൊപ്പം ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ചേർന്നാണ്. പൃഥ്വിരാജിനൊപ്പം ഈ ഗാനരംഗത്തിൽ നടി ദീപ്തി സതിയാണ് വേഷമിട്ടിരിക്കുന്നത് . ഇരുവരുടേയും മനോഹരമായ ഡാൻസ് പെർഫോമൻസ് തന്നെയാണ് ഈ വീഡിയോയുടെ ഹൈലൈറ്റ് ആയി മാറിയത്. ഈ വീഡിയോ ഗാനത്തിൽ ഇതിന്റെ മേക്കിംങ് രംഗങ്ങൾ കൂടി കാണാൻ സാധിക്കും. 21 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയ ഈ വീഡിയോ മാജിക് ഫ്രെയിംസ് മ്യൂസിക്കിന്റെ യൂടൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും സംവിധായകൻ അൽഫോൺസ് പുത്രനാണ് . അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് , സ്റ്റണ്ട് കൊറിയോഗ്രഫി എന്നിവ കൈകാര്യം ചെയ്തിരിക്കുന്നതും . ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് നിർമ്മിച്ച ഈ ചിത്രം മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻ എന്നിവയുടെ ബാനറിലാണ് പുറത്തിറങ്ങിയത്. ആനന്ദ് സി ചന്ദ്രൻ , വിശ്വജിത്ത് ഒടുക്കത്തിൽ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകർ .

പൃഥ്വിരാജ് , നയൻതാര , ദീപ്തി സതി എന്നീ കേന്ദ്ര കഥാപാത്രങ്ങൾക്കൊപ്പം ചെമ്പൻ വിനോദ്, അജ്മൽ അമീർ , ശബരീഷ് വർമ്മ, വിനയ് ഫോർട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ , ബാബുരാജ്, ലാലു അലക്സ് , ജഗദീഷ് , സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ഷമ്മി തിലകൻ , അബു സലിം, ശാന്തി കൃഷ്ണ, ജാഫർ ഇടുക്കി, സുധീഷ് , ഇടവേള ബാബു, പ്രേം കുമാർ , തെസ്നിഖാൻ തുടങ്ങിയവരും ഈ ചിത്രത്തിലെ സഹ കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്.