അതീവ ഗ്ലാമർ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ഗോൾഡ് നായിക ദീപ്തി സതി..! വീഡിയോ പങ്കുവച്ച് താരം..

2015 ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി ദീപ്തി സതി. മുംബൈക്കാരിയായ ദീപ്തി മോഡലിംഗ് രംഗത്ത് ശോഭിച്ച് നിൽക്കവെ ആയിരുന്നു മലയാള സിനിമയിലേക്കുള്ള കടന്നു വരവ്. ഓഡിഷനിലൂടെയാണ് നീന എന്ന ചിത്രത്തിലേക്ക് ദീപ്തിയെ തിരഞ്ഞെടുത്തത്. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചത് എങ്കിലും പിന്നീട് കന്നഡ, മറാത്തി, തമിഴ് ഭാഷ ചിത്രങ്ങളിലും താരം വേഷമിട്ടു. നീനയിലെ കേന്ദ്ര കഥാപാത്രമായി തിളങ്ങിയ ദീപ്തിയ്ക്ക് മലയാള സിനിമയിൽ ഒട്ടേറെ അവസരങ്ങൾ ലഭിച്ചു. പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ്, ലളിതം സുന്ദരം, ഇൻ, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ ദീപ്തി തിളങ്ങി. അൽഫോൺസ് പുത്രന്റെ സംവിധാന മികവിൽ പൃഥ്വിരാജ്, നയൻ‌താര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ഗോൾഡ് എന്ന ചിത്രത്തിലാണ് ദീപ്തി അവസാനമായി അഭിനയിച്ചത്. അതിഥി വേഷത്തിലാണ് താരം ഈ ചിത്രത്തിൽ എത്തിയത്.2012 ൽ മിസ് കേരള പട്ടം കരസ്ഥമാക്കിയ ദീപ്തി മിസ് ഇന്ത്യ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. മോഡലിംഗിലൂടെ കടന്ന് വന്ന താരം അഭിനയത്തിൽ സജീവമായപ്പോഴും മോഡലിംഗ് വിട്ടു കളഞ്ഞില്ല. പലപ്പോഴും ഫോട്ടോഷൂട്ടുകളിൽ മോഡലായി താരം തിളങ്ങാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദീപ്തിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. കഴുത്തിൽ മുത്തു മാലകൾ അണിഞ്ഞ് ജീൻസും ഓപ്പൺ ഷർട്ടും ധരിച്ച് അതീവ ഗ്ലാമറസ് ആയാണ് ദീപ്തി ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. റിസ്വാൻ ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ഏക്ത ഭട്ട്, ആൻഡ്രിയ എന്നിവരാണ് സ്‌റ്റൈലിംഗ് നിർവഹിച്ചത്.ദീപ്തിയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയത് ഡെയ്സി ഡേവിഡ് ആണ്. ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡെയ്സിയും . ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായതിന് ശേഷമാണ് ഒരു സെലിബ്രിറ്റി ഫോട്ടോഗ്രഫറായ ഡെയ്സിയെ മലയാളികൾ തിരിച്ചറിയുന്നത്. ദീപ്തിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചത് ഡെയ്സിയാണ്. ഡെയ്സി ഈ ചിത്രങ്ങൾ പകർത്തിയത് മാക്സോ ലൈഫ് ഓൺലൈൻ മാഗസിന് വേണ്ടിയാണ്. ഡെയ്സി ഡേവിഡ് ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത് ഒരു അടികുറിപ്പോടു കൂടിയാണ് ; വാക്കുകൾ വാക്യങ്ങളുടെ ചരടുകളിലെ മുത്തുകളാണ് , അതിനാൽ ഒരു മനോഹരമായ നെക്ലേസ് ഉണ്ടാക്കുക എന്ന് കുറിച്ചു കൊണ്ടാണ് .