ഫിറ്റാവാൻ ഗംഭീര വർകൗട്ടുമായി നടി ഹണി റോസ്..! വീഡിയോ പങ്കുവച്ച് താരം..

2005 ൽ പുറത്തിറങ്ങിയ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന  ചിത്രത്തിലൂടെ  മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പ്രേക്ഷക പ്രിയങ്കരിയായി മാറിയ താരമാണ് നടി ഹണി റോസ്.  മലയാള സിനിമയിലെ  ഗ്ലാമറസ് ക്വീൻ എന്നാണ് താരം അറിയപ്പെടുന്നത് . മലയാളത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ വേഷമിട്ടു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിന് ശേഷമാണ് ഹണി റോസ് മലയാള സിനിമയിൽ സജീവമാകുന്നത്. അഭിനയരംഗത്ത് ശോഭിച്ച് നിൽക്കുന്ന താരം മലയാളത്തിലെ വമ്പൻ താരങ്ങളായ മോഹൻലാൽ , മമ്മൂട്ടി എന്നിവർക്കൊപ്പവും നായികയായി വേഷമിട്ടിട്ടുണ്ട്.കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചുകൊണ്ടിരിക്കുകയാണ് നടി ഹണി റോസ് . കടകളുടെ ഉദ്‌ഘാടനത്തിനും മറ്റു പൊതുചടങ്ങുകളിലും യാതൊരു മടിയും കൂടാതെ പങ്കെടുക്കുന്ന താരമാണ് ഹണി റോസ്. ഇത്തരം ചടങ്ങുകളിൽ ഹണി ഓരോ തവണ പങ്കെടുക്കാൻ എത്തുമ്പോഴും ഉള്ള താരത്തിന്റെ കിടിലൻ ലുക്കിലെ ഫോട്ടോസും വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇത്തരം ചിത്രങ്ങൾ പലപ്പോഴും താരത്തിന്റെ ആരാധകരുടെ ഹൃദയം കവരുകയും ചെയ്യാറുണ്ട്.

ഹണിയെ ഏത് വേഷത്തിൽ കാണാനും അടിപൊളിയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. പല ചടങ്ങുകളിലും പങ്കെടുക്കാൻ എത്തിയപ്പോഴെല്ലാം ഹണി ഇക്കാര്യം തെളിയിച്ചിട്ടുമുണ്ട്. സാരിയിൽ ആയാലും മോഡേൺ ഡ്രസ്സിൽ ആയാലും ഗ്ലാമറസ് ഡ്രസ്സിൽ ആയാലും ഹണിയെ കാണാൻ കിടിലൻ ലുക്ക് ആണ്. പലപ്പോഴും കമന്റിലൂടെ ഇതിന് പിന്നിലുള്ള രഹസ്യം എന്താണെന്ന് ആരാധകരും മലയാളി പ്രേക്ഷകരും  ചോദിക്കാറുണ്ട്.

ഹണി ഇപ്പോൾ തന്റെ സൗന്ദര്യത്തിന്റെയും ഫിറ്റ്നെസിന്റെയും പിന്നിലുള്ള ആ രഹസ്യം  വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ഒരു വർക്ക് ഔട്ട് വീഡിയോ ആണ് ഹണി റോസ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.  താരം ഒരു ഫിറ്റ്നെസ് ഫ്രീക്ക് ആണെന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകും. ഈ വീഡിയോയിൽ ജിമ്മിൽ ഓടി നടന്ന് വർക്ക് ഔട്ട് ചെയ്യുന്ന ഹണിയെ ആണ് കാണാൻ സാധിക്കുന്നത്  . വീഡിയോ കണ്ട്  ആരാധകരും ചോദിച്ചു പോകുന്നത് അപ്പോൾ ഇതാണല്ലേ താരത്തിന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം എന്നാണ് .

© 2024 M4 MEDIA Plus