തങ്ക നിലാവേ താഴമ്പൂവെ നിന്നോടെൻ പ്രേമം.. സൂപ്പർ ഹിറ്റ് പാട്ടിന് ചുവടുവച്ച് അനുശ്രീ..

പലപ്പോഴും പ്രേക്ഷകർ അഭിപ്രായപ്പെടുന്ന ഒരു കാര്യമാണ് ഇന്നത്തെ മലയാള സിനിമയിൽ കേരള തനിമയുള്ള നടിമാർ വളരെ കുറവാണ് എന്നത്. ഒരു കാലത്ത് മലയാള സിനിമയിൽ ശോഭിച്ചിരുന്ന നടിമാരായ ശോഭന , കാവ്യ മാധവൻ , സംയുക്ത വർമ്മ , നവ്യ നായർ തുടങ്ങി നിരവധി നടിമാരെ കേരള തനിമയുള്ള നടിമാരായാണ് സിനിമാ ലോകം വിശേഷിപ്പിച്ചിരുന്നത്. ഈ അഭിപ്രായം ഉയർന്ന് വന്നത് റിയലിസ്റ്റിക് സിനിമയുടെ വരവോടെയാണോ എന്ന് ചോദിച്ചാൽ അത് ശരിയല്ല താനും! അന്യഭാഷാ നടിമാർ പണ്ടും മലയാളത്തിൽ അഭിനയിക്കാൻ വന്നിട്ടുണ്ട്. അവരിൽ പലർക്കും നാടൻ ലുക്കോ മലയാള തനിമയോ ഉണ്ടായിരുന്നില്ല എന്നും നമുക്ക് അറിയാം.

മലയാളി മങ്കയായി ഇപ്പോഴത്തെ മലയാള സിനിമയിൽ പ്രേക്ഷകർ കണക്കാക്കുന്ന ചുരുക്കം ചില നായികമാരെ ഉള്ളൂ , അതിൽ ഒരു അഭിനേത്രിയാണ് നടി അനുശ്രീ. ഒരു നാട്ടിൻപുറം ടച്ചുള്ള കഥാപാത്ര പാത്രങ്ങളാണ് മിക്കപ്പോഴും സിനിമകളിൽ അനുശ്രീയ്ക്ക് ലഭിച്ചിട്ടുള്ളതും . അനുശ്രീയുടെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ താരത്തിന് ലഭിച്ചത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ വേഷമാണ്. കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെയാണ് ഡയമണ്ട് നെക്ലസിൽ താരം അവതരിപ്പിച്ചത് . അതിന് ശേഷം അനുശ്രീയെ തേടിയെത്തിയതും അതു പോലുള്ള നിരവധി വേഷങ്ങൾ തന്നെയാണ്.

താരത്തിന് ലഭിച്ച വേഷങ്ങൾ കൊണ്ട് മാത്രമല്ല, യഥാർത്ഥ ജീവിതത്തിലും അനുശ്രീ എന്ന താരം ഒരു തനി നാട്ടിൻ പുറത്തുകാരി തന്നെയാണ്. അനുശ്രീ തന്റെ നാടായ കുമുകുംചേരിയിലെ പല ആഘോഷങ്ങളിലും ഉത്സവങ്ങളിലും കല്യാണ ചടങ്ങുകളിലും മറ്റും പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോസും പലപ്പോഴും മലയാളികൾ ശ്രദ്ധിച്ചിട്ടുണ്ട്. ഈ സിംപ്ലിസിറ്റി തന്നെയാണ് ഇന്നും ഈ താരത്തെ മലയാളത്തിലെ തിരക്കുള്ള നായികമാരിൽ ഒരാളായി തുടരാൻ സമ്മതിക്കുന്നത്. അനുശ്രീ അവസാനമായി ഇറങ്ങിയ ചിത്രം മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുക്കിയ ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 12-ത് മാനാണ്. ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന അനുശ്രീയുടെ സിനിമ താരയാണ്.സോഷ്യൽ മീഡിയയിലെ സജീവ താരമായ അനുശ്രീ പങ്കുവച്ച പുതിയൊരു ഡാൻസ് വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ദോസ്തിലെ ‘മാരിപ്രാവേ..’ എന്ന ഗാനത്തിനാണ് കിടിലൻ ലുക്കിൽ എത്തി താരം ചുവടുവച്ചിരിക്കുന്നത്. വെറ്റ് ലെഹങ്ക ധരിച്ച് അതി സുന്ദരിയായിണ് അനുശ്രീ ഈ പെർഫോമൻസ് ആരാധകർക്കായി കാഴ്ച വച്ചിരിക്കുന്നത്. അനുശ്രീ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് “തങ്കനിലാവേ താഴമ്പൂവെ നിന്നോടെൻ പ്രേമം..”, എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ്. പ്രണവ് സി സുഭാഷ് ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിലെ സജീവ താരമായ അനുശ്രീ പങ്കുവച്ച പുതിയൊരു ഡാൻസ് വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ദോസ്തിലെ ‘മാരിപ്രാവേ..’ എന്ന ഗാനത്തിനാണ് കിടിലൻ ലുക്കിൽ എത്തി താരം ചുവടുവച്ചിരിക്കുന്നത്. വെറ്റ് ലെഹങ്ക ധരിച്ച് അതി സുന്ദരിയായിണ് അനുശ്രീ ഈ പെർഫോമൻസ് ആരാധകർക്കായി കാഴ്ച വച്ചിരിക്കുന്നത്. അനുശ്രീ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് “തങ്കനിലാവേ താഴമ്പൂവെ നിന്നോടെൻ പ്രേമം..”, എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ്. പ്രണവ് സി സുഭാഷ് ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.

© 2024 M4 MEDIA Plus