ട്രെൻഡിങ് പട്ടക് പട്ടക് പാട്ടിന് തകർപ്പൻ ഡാൻസുമായി നടി ദൃശ്യ രഘുനാഥ്..!

ഒമർ ലുലു സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹാപ്പി വെഡിംങ് . ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകിയ ഈ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് നടി ദൃശ്യ രഘുനാഥ് . ഈ ചിത്രത്തിൽ നടൻ സിജു വിൽസണിന്റെ നായികയായാണ് താരം വേഷമിട്ടത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഒരുപാട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ദൃശ്യ പിന്നീട് വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചുള്ളൂ. താരത്തിന്റെ അഭിനയ മികവും സൗന്ദര്യവും കൊണ്ടാണ് ദൃശ്യയ്ക്ക് പ്രേക്ഷകർക്കിടയിൽ ഇത്രയും സ്വീകാര്യത ലഭിച്ചത് . മലയാളി പ്രേക്ഷകരുടെ കണ്ണുടക്കിയത് താരത്തിന്റെ ശാലീന സൗന്ദര്യത്തിൽ തന്നെയാണ് .

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിന് ശേഷം ദൃശ്യയെ പ്രേക്ഷകർ കണ്ടത് മാച്ച് ബോക്സ് എന്ന ചിത്രത്തിലാണ് . 2017 ൽ പുറത്തിറങ്ങിയ മാച്ച് ബോക്സ് എന്ന ചിത്രത്തിൽ റോഷൻ മാത്യുവിന്റെ നായികയായാണ് താരം വേഷമിട്ടത്. പിന്നീട് കുറച്ച് കാലം അഭിനയ രംഗത്ത് താരത്തെ കണ്ടിരുന്നില്ല. പിന്നീട് 2021 ൽ ആയിരുന്നു ദൃശ്യയെ പ്രേക്ഷകർ സ്ക്രീനിൽ കാണുന്നത് . എന്നാൽ താരം തിരിച്ചെത്തിയത് മലയാളത്തിലേക്ക് ആയിരുന്നില്ല പകരം തെലുങ്കിൽ ആയിരുന്നു. 2021 ൽ റിലീസ് ചെയ്ത് തെലുങ്ക് ചിത്രമായ ഷാദി മുബാറക്കിൽ ആണ് ദൃശ്യ പിന്നീട് അഭിനയിച്ചത്. എന്നാൽ മലയാളി പ്രേക്ഷകരേയും താരം നിരാശപ്പെടുത്തിയില്ല. 2022 ൽ പുറത്തിറങ്ങിയ ജോൺ ലൂഥർ എന്ന ജയസൂര്യ ചിത്രത്തിൽ വേഷമിട്ട് താരം പ്രേക്ഷകർക്ക് മുന്നിൽ ഒരിക്കൽ കൂടി എത്തി.

ബിഗ് സ്ക്രീനിലെ ദൃശ്യയുടെ സാന്നിധ്യം നന്നേ കുറഞ്ഞു എങ്കിലും താരം സാക്ഷ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ്. പുത്തൻ മേക്കോവറിൽ എത്തിയ ദൃശ്യയുടെ ചിത്രങ്ങളും റീൽസും എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയൊരു റീൽസ് വീഡിയോയുമായി സ്‌റ്റൈലിഷ് ലുക്കിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് താരം. ജി.വി പ്രകാശ് കുമാർ , മനസ്വിനി ഗോപാൽ എന്നിവർ അഭിനയിച്ച പട്ടക് പട്ടക് എന്ന ഗാനത്തിനാണ് ദൃശ്യ ചുവടുവയ്ക്കുന്നത്. ഗ്രൂവിംഗ് വിത്ത് ന്യൂ ട്രെൻഡ്സ് എന്ന് കുറിച്ചു കൊണ്ടാണ് ദൃശ്യ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മനീഷ് കെ അബ്ദുൾ മനാഫ് ആണ് ഈ വീഡിയോ ഒരുക്കിയത്. മലയാള സിനിമയിൽ ശക്തമായ കൂടുതൽ കഥാപാത്രങ്ങളുമായി ദൃശ്യ സജീവമാകും എന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകർ.