അതി മനോഹര ക്ലാസ്സിക്കൽ നൃത്തവുമായി നടി അപർണ ബാലമുരളി..!

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന് മലയാള സിനിമയുടെ ഭാഗമായ താരമാണ് നടി അപർണ ബാലമുരളി . നടൻ ഫഹദ് ഫാസിലിന്റെ നായികയായാണ് ഈ ചിത്രത്തിൽ താരം അഭിനയിച്ചത്. പ്രേക്ഷകർക്ക് അപർണ സുപരിചിതയായത് ഈ ചിത്രത്തിലൂടെയാണ് എങ്കിലും താരത്തിന്റെ ആദ്യ ചിത്രം ഒരു സെക്കന്റ് ക്ലാസ് യാത്രയാണ്. ഒരു ചെറിയ വേഷമാണ് ഒരു സെക്കന്റ് ക്ലാസ് യാത്രയിൽ അപർണ അവതരിപ്പിച്ചത്.മലയാളി പ്രേക്ഷകർ ഈ താരത്തെ ഏറ്റെടുത്തത് മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയായി സ്ക്രീനിൽ എത്തിയപ്പോഴാണ് .

പിന്നീട് പുറത്തിറങ്ങിയ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിൽ രണ്ട് കാലഘട്ടത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടും അപർണ ശ്രദ്ധ നേടി. അതിന് ശേഷം സൺഡേ ഹോളിഡേ, സർവോപരി പാലക്കാരൻ , തൃശ്ശിവപ്പേരൂർ ക്ലിപ്തം , കാമുകി, ബി.ടെക്, അള്ള് രാമേന്ദ്രൻ , മിസ്റ്റർ ആൻഡ് മിസിസ് റൗഡി , വീട്ടിലെ വിശേഷം, സുന്ദരി ഗാർഡൻസ് തുടങ്ങിയ മലയാള സിനിമകളിലും അപർണ നായികയായി വേഷമിട്ടു. മലയാളത്തിലും തമിഴിലും ഒരേ സമയം ശോഭിക്കാൻ അപർണയ്ക്ക് സാധിച്ചു. അപർണയുടെതായി അവസാനമായി പുറത്തിറങ്ങിയ മലയാള സിനിമ ‘ഇനി ഉത്തരം’ ആണ് . ‘നിതാം ഒരു വാനം’ ആണ് തമിഴിൽ അവസാനമായി ഇറങ്ങിയ ചിത്രം .

8 തോട്ടക്കൽ എന്ന സിനിമയിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ച അപർണ ഇന്ന് തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. സൂര്യയുടെ നായികയായി സൂരറൈ പോട്ര്‌ എന്ന ചിത്രത്തിൽ അഭിനയിച്ച അപർണയെ തമിഴ് പ്രേക്ഷകരും മലയാളി പ്രേക്ഷകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മാത്രമല്ല മികച്ച നടിക്കുള്ള ദേശീയ അവാർഡും ഈ ചിത്രത്തിലെ പ്രകടനത്തിന് അപർണ നേടിയെടുത്തു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് ഞെട്ടിക്കുകയാണ് അപർണ . ഫോട്ടോ ഷൂട്ട് കൊണ്ട് മാത്രമല്ല ഡാൻസ് ചെയ്തും പ്രേക്ഷകരെ ഞെട്ടിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് അപർണ ഇപ്പോൾ . ഡാൻസിറ്റി ഇന്ത്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത അപർണയുടെ പുത്തൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഡാൻസ് കൊറിയോഗ്രാഫർ ശ്രീജിത്തിനൊപ്പമാണ് അപർണ ചുവടുവയ്ക്കുന്നത്. ആലായാൽ തറ വേണം എന്ന ഗാനത്തിന് ക്ലാസിക്കൽ നൃത്ത ചുവടുകളുമായാണ് ഇരുവരും എത്തിയത്. ഈ ട്രാക്ക് എക്കാലവും ഒരു പ്രകമ്പനമായിരിക്കും എന്ന് കുറിച്ചു കൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.