ഇവര് ചെയിസ് ചെയ്തു പിടിക്കുമെന്ന് ഞങ്ങൾ വിചാരിച്ചില്ല..! ഞങ്ങൾക്ക് പേടിയായി… അപ്പോ ഞങ്ങളും സ്പീഡിൽ വിടാൻ തുടങ്ങി…!

ചുരുക്കം ചില വർഷങ്ങൾ കൊണ്ട് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ഗായത്രി ആർ സുരേഷ്. റൊമാന്റിക് ഹീറോ എന്ന് സിനിമ പ്രേമികൾ വിളിക്കുന്ന കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായിയെത്തിയ ജമ്‌നാപ്യാരി എന്ന ചലച്ചിത്രത്തിൽ നയികയായി അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച നടിയാണ് ഗായത്രി സുരേഷ്.

ആദ്യ സിനിമയിൽ നിന്നു തന്നെ ഗായത്രിയ്ക്ക് ലഭിച്ചത് വലിയ സ്വീകാര്യതയായിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് ഒട്ടേറെ സിനിമകളിൽ മലയാളത്തിലെ പല പ്രേമുഖ യുവതാരങ്ങളുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞു. സഖാവ്, ഒരു മെക്സിക്കൻ അപാരത, കല വിപ്ലവം പ്രണയം എന്നീ സിനിമകളിൽ ചുരുങ്ങിയ വർഷം കൊണ്ട് അഭിനയിച്ചു. ഇപ്പോൾ മറ്റ് മുൻനിര നടിമാരെ പോലെ ഗായത്രിയും താരമൂല്യമുള്ള ഒരാളായി മാറി കഴിഞ്ഞിരിക്കുകയാണ്.

ഇപ്പോൾ ഗായത്രിയുടെ പ്രേഷകരുടെ ശ്രെദ്ധ പിടിച്ചു പറ്റുന്ന വീഡിയോയാണ് സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കാക്കനാടിലേക്ക് യാത്ര ചെയ്യുബോൾ ഉണ്ടായ സംഭവങ്ങളാണ് വീഡിയോയുടെ ഉടനീളം പ്രതിഭാസിക്കുന്നത്. ഗായത്രിയും തന്റെ സുഹൃത്തും സഞ്ചരിച്ച വാഹനം മറ്റ് വാഹനങ്ങളിൽ ഇടിച്ചു നിർത്താതെ പോയിയെന്നാണ് ആരോപണം.

നിർത്താതെ പോയ ഇവരെ നാട്ടുകാർ വളഞ്ഞു പിടിക്കുകയും കയർത്തു സംസാരക്കുന്തും വീഡിയോയിൽ വെക്തമായി കാണാം. ഇതിന്റെ ഇടയിൽ നടിയായ ഗായത്രി മാപ്പ് ചോദിക്കുന്നതും വീഡിയോകളിൽ കാണാൻ സാധിക്കും. ഈ പ്രശനത്തിന്റെ പിന്നാലെ താരം ഇൻസ്റ്റാഗ്രാമിൽ ലൈവിൽ കുറ്റം ഏറ്റുപറഞ്ഞു മാപ്പ് ചോദിക്കുന്നത് അപ്‌ലോഡ് ചെയ്തിരുന്നു. വാഹനത്തിൽ ഇടിച്ച് നിർത്താതെ പോയിയെന്ന കുറ്റം മാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളു എന്നാണ് ഗായത്രി വീഡിയോയിൽ പറയുന്നത്.

© 2024 M4 MEDIA Plus