യഥാർത്ഥ നായകന്മാർ എല്ലായ്പ്പോഴും തനിച്ചാണ്..! മോഹൻലാൽ ഷാജി കൈലാസ് ചിത്രം “Alone” ടീസർ..!

കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിക്കാവുന്ന മലയാള സിനിമയിലെ ഏക നടനായ മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചലചിത്രമാണ് എലോൺ. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും, മോഹൻലാലും ഒന്നിക്കുന്ന സിനിമ ഇപ്പോൾ എറണാകുളത്തും മറ്റു പരിസരങ്ങളിലും ഷൂട്ടിങ് പുരോഗമിക്കുകയാണ്. രാജേഷ് ജയരാമനാണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്.

ആശിർവാദ് തിയേറ്റർസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ് സിനിമയുടെ നിർമാണം വഹിക്കുന്നത്. കുട്ടന്വേഷണ ത്രില്ലെർ സിനിമയായത് കൊണ്ട് സിനിമ പ്രേമികളും മോഹൻലാൽ ആരാധകരും ഏറെ ആകാംഷയോടെയാണ് ഇരിക്കുന്നത്. ഇപ്പോൾ സിനിമയുടെ ഒരു ഡയലോഗ് ടീസറാണ് യൂട്യൂബ്കളിൽ വൈറലായി കൊണ്ടിരിക്കുന്നത്. മികച്ച പ്രതികരണങ്ങളോടെയാണ് ടീസറിനു ഇതുവരെ ലഭിച്ചിരിക്കുന്നത്.

യഥാർത്ഥ നായകന്മാർ എപ്പോഴും തനിച്ചാണ് എന്നാണ് ടീസറിൽ ഉള്ള ഡയലോഗ്. അതിനോടപ്പം തന്നെ കണ്ണാടിയിൽ നോക്കി നിൽക്കുന്ന മോഹൻലാലിനെയും ടീസർ വീഡിയോയിൽ കാണാൻ സാധിക്കും. കിടിലൻ ലുക്കിലാണ് മലയാളികളുടെ പ്രിയങ്കരനായ മോഹൻലാൽ ചലചിത്രത്തിൽ പ്രെത്യക്ഷപ്പെടാൻ പോകുന്നത്. ജേക്സ് ബിജോയ്‌ ഒരുക്കിയ സംഗീതമാണ് ടീസറിന്റെ പശ്ചാത്തലത്തിൽ നൽകിയിരിക്കുന്നത്.

ടീസറിനു മുമ്പ് റിലീസ് ചെയ്‌ത ടൈറ്റിൽ വീഡിയോ, ടൈറ്റിൽ മേക്കിങ് വീഡിയോമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇതിനു ശേഷമാണ് ടീസർ അണിയറ പ്രവർത്തകർ സമൂഹ മാധ്യമങ്ങൾ വഴി പ്രെചരിപ്പിച്ച് ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. നായകനായ മോഹൻലാൽ അല്ലാതെ മറ്റ് അഭിനേതാക്കളുടെ പേര് ഇതുവരെ പുറത്തു വിട്ടിട്ടില്ല. അഭിനന്ദം രാമാനുജൻ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഡോൺ മാക്സാണ്. കൂടാതെ ആശിർവാദ് സിനിമാസിന്റെ മുപ്പതാം സിനിമയും കൂടിയാണ് എലോൺ.