ഫിറ്റ്നെസ്സ് രഹസ്യം പുറത്തുവിട്ട് നടി എസ്തർ അനിൽ.. വീഡിയോ കാണാം..!

എസ്തർ അനിൽ എന്ന താരത്തെ അറിയാത്തവർ വിരളമാണ്. തെന്നിന്ത്യനു സിനിമയകളിൽ ഏറെ തിരക്കുള്ള ഒരു താരമായി മാറിയിരിക്കുന്നു ഇന്ന് എസ്തർ . ദൃശ്യം എന്ന മലയാള ചലച്ചിത്രം വമ്പൻ ഹിറ്റായതോടെ എസ്തറിനെ അഭിനയിപിച്ചുകൊണ്ട് തന്നെ അതിന്റെ റീമേക്കുകളും ഒരുക്കുന്നു. റീമേക്കുകളിൽ എല്ലാം തന്നെ എസ്തറിനെ വിളിച്ചതോടെ താരത്തിന്റെ കരിയർ ആകെ മാറിമറിഞ്ഞു. ഇപ്പോഴിതാ തെലുങ്കിൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിച്ച് അതിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രിയ താരം.

അടുത്തിടെയാണ് എസ്തറിന്റെ വസ്ത്രധാരണത്തെ ചൊല്ലി ഒരു ടെലിവിഷൻ പരിപാടിയിൽ താരത്തെ കളിയാക്കി . പക്ഷേ ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ താരത്തിന് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ഗ്ലാമറസ് വേഷത്തിൽ ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നുവെന്നായിരുന്നു ടെലിവിഷൻ ഷോയിലെ അവതാരകയുടെ ആരോപണം! പക്ഷേ പ്രോഗ്രാമിന് എതിരെ വളരെ രൂക്ഷമായ ഭാഷയിൽ തന്നെ എസ്തറും നടിമാരും പ്രതികരിച്ചിരുന്നു.

ഇപ്പോൾ നടന്മാരെ പോലെ തന്നെ ഫിറ്റ്നെസിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് നടിമാരും. ജിമ്മിൽ കൃത്യമായ വർക്ക്ഔട്ട് ചെയ്യുന്ന താരങ്ങൾ പ്രതേകിച്ച് നടിമാർ വളരെ കൂടുതലാണ്. മലയാളികൾക്ക് പ്രിയങ്കരിയായി മാറി കഴിഞ്ഞ നടി എസ്തറും ഫിറ്റ്‌നെസിന്റെ കാര്യത്തിൽ വളരെ ശ്രദ്ധയുള്ള താരമാണ്. എസ്തറിന്റെ വർക്ക്ഔട്ട് വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.


കൊച്ചിയിലെ സ്റ്റാർക് ഫിറ്റ്‌നെസ് എന്ന ജിം സെന്ററിലാണ് എസ്തർ വർക്ക് ഔട്ടിനായി പോകാറുളളത് . മലയാളത്തിലെ പല യുവനടിമാരും വർക്ക്ഔട്ട് ചെയ്യുന്നതും ഇവിടെ തന്നെയാണ്. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോ എസ്തർ തന്റെ പേർസണൽ അക്കൗണ്ടിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയും ചെയ്തു. താരം ഡംബൽ വർക്ക് ഔട്ട് ചെയ്യുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. യുവ നടി സാനിയ ഇയ്യപ്പനും ഇതേ ജിമ്മിൽ തന്നെയാണ് വർക്ക് ഔട്ടിനായി എത്താറുള്ളത്.

https://youtu.be/EWF-eLB_3DM

© 2024 M4 MEDIA Plus