തൻ്റെ മേക്കപ്പ് വീഡിയോ ആരാധകർക്കായി പങ്കുവച്ച് ഷംന കാസിം..!

സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുള്ള ഒരു നടിയാണ് ഷംന കാസിം. തെന്നിന്ത്യയിലെ ഇതുവരെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞ നടിയാണ് ഷംന കാസിം . താരം മലയാളി ആണെങ്കിലും മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമ മേഖലയിൽ മഞ്ഞു പോലെയൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കടന്ന് വരുന്നത് .


ആദ്യ കുറെ സിനിമകളിൽ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ച താരം പിന്നീട് നായിക നിരയിലേക്ക് കടന്ന് വരികയായിരുന്നു. നായികയായി താരം എത്തിയ ആദ്യ ചിത്രമാണ് തെലുങ്കിലെ മഹാലക്ഷ്മി എന്നത് . പല സിനിമകളിലും ഐറ്റം ഡാൻസർ ആയി എത്തിയിട്ടുള്ള ഷംന അവാർഡ് നൈറ്റുകളിൽ കാണികളെ ആവേശത്തിൽ എത്തിക്കാൻ താരത്തിന് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്.


ഈ കഴിഞ്ഞ ദിവസമാണ് തെലുങ്ക് ഒ.ടി.ടി പ്ലാറ്റഫോമായ ആഹായിൽ ഷംന പ്രധാന വേഷത്തിൽ എത്തിയ ത്രീ റോസെസ് എന്ന സിനിമ റിലീസായത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ട്രെയിലറും ടീസറുമെല്ലാം സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലായിരുന്നു. സിനിമ ഇറങ്ങിയ ശേഷം അതിനും ഒരാഴ്ച മുമ്പ് ഷംന ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.


ചാനൽ ഷോകളോ, സിനിമയിലോ അഭിനയിക്കുമ്പോൾ മേക്കപ്പ് ഇടാറുള്ളത് സാധാരണമാണ്. എന്നാൽ അത്യാവശ്യമായി പുറത്തുപോകുമ്പോൾ താരങ്ങൾ സിമ്പിൾ മേക്കപ്പിലാണ് താരം പോകാറുള്ളത്. ആരാധകരുടെ ആവശ്യപ്രകാരം അതിന്റെ ഒരു വീഡിയോ ഷംന യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിംപിൾ മേക്കപ്പ് ലുക്ക് എന്ന ടൈറ്റിൽ നൽകിയാണ് ഷംന വീഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.