സദാചാരവാദികൾക്കുള്ള മറുപടിയുമായി നടി അർച്ചന കവിയുടെ വീഡിയോ…

മലയാള സിനിമ മേഖലയിൽ അഭിനയ വൈഭവം കൊണ്ടാണ് അർച്ചന കവി എന്നതാരം പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് റൊമാന്റിക് സിനിമയായ നീലത്താമരയിലൂടെയാണ് നായിയായി നടി അർച്ചനാകവി മലയാള സിനിമാലോകത്തേയ്ക്ക് കടന്നു വരുന്നത്. മികച്ച അഭിനയ പ്രകടനം കൊണ്ട് ആദ്യ ചിത്രത്തിലൂടെ തന്നെ പേക്ഷക മനസ്സിൽ ഇടം നേടിയ നീ കൂടിയാണ് താരം .

തന്റെ അഭിനയ മികവിലൂടെയും സൗന്ദര്യത്തിലൂടെയും ഒട്ടേറെ ആരാധകരെയാണ് താരം നേടിയെടുത്തത്. ആരംഭം മുതൽ 2016 ലെ അവസാന ചിത്രത്തിൽ അഭിനയിക്കുന്നത് വരെയും താരം മികച്ച പ്രകടനങ്ങളാണ് സിനിമാലോകത്തിന് വേണ്ടി കാഴ്ചവെച്ചത്. അതുകൊണ്ടു തന്നെയാണ് താരത്തിന് ഇപ്പോഴും ഒട്ടേറെ ആരാധകരും അവരുടെ പിന്തുണയും അഭിപ്രായങ്ങളും കൂടെയുള്ളത്.

മലയാളത്തിൽ മാത്രമായിരുന്നില്ല അർച്ചന എന്ന നടി തന്റെ കഴിവ് തെളിയിച്ചത്. തമിഴ് , തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. അരവാൻ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ബാക്ക് ബെഞ്ച് സ്റ്റുഡന്റ് എന്ന ചിത്രമായിരുന്നു താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം . താരം അവസാനമായി വെള്ളിത്തിരയിൽ ഉണ്ടായിരുന്നത് 2016 വരെയാണ് .

നീലത്താമര, മമ്മി ആൻഡ് മി എന്നീ സിനിമകളിലെ മികച്ച അഭിനയത്തിന് ഒരുപാട് അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള നടിയാണ് അർച്ചന. നായികയായി മാത്രമല്ല അവതാരക എന്ന നിലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് . ഒരുപാട് ടിവി ഷോകൾ താരം ഹോസ്റ്റ് ചെയ്തിട്ടുണ്ട്. മേഖല ഏതാണെങ്കിലും താരം കഴിവ് തെളിയിക്കുകയും പ്രേക്ഷകപ്രീതി നേടിയെടുത്തുകയും ചെയ്യുന്നു സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും ആയി ഒട്ടേറെ ആരാധകരാണ് താരത്തിനുള്ളത്.

ഇപ്പോൾ താരം യൂട്യൂബർ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ സിനിമാ മേഖലയിൽ
താരം സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. താരത്തിന് ഒരുപാട് ആരാധകരും സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട്. അഭിഷ് മാത്യു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ യൂട്യൂബറായിരുന്നു താരത്തിന്റെ ഭർത്താവ്. പിന്നീട് ഇവർ വിവാഹമോചിതരായി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. മൂന്ന് ലക്ഷത്തിന് മുകളിൽ ആരാധകർ ആണ് ഇൻസ്റ്റഗ്രാമിൽ മാത്രം ആയി താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ റിൽസ് വീഡിയോ ആയി താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ട് ഇത് വൈറലായി മാറി. സദാചാര വാദികൾക്ക് ഉള്ള ഒരു അടിപൊളി മറുപടി പാട്ട് രൂപത്തിൽ ആക്കി റീൽസ് വീഡിയോ ആയി താരം അവതരിപ്പിച്ചിരിക്കുകയാണ്. മികച്ച പ്രതികരണവും പിന്തുണയുമാണ് താരത്തിന് ലഭിക്കുന്നത്.

© 2024 M4 MEDIA Plus