സ്വിമിങ് പൂളിൽ സാഹസിക ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ച് ദിയ കൃഷ്ണ..!

സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്’. നടൻ കൃഷ്ണകുമാറും ഭാര്യയും നാല് പെൺ മക്കളും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ഇപ്പോൾ. മൂത്തമകൾ അഹാന കൃഷ്ണ ഇപ്പോൾ മലയാള സിനിമയിൽ സജീവമാണ്. മറ്റ് പെൺമക്കളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയവരാണ്. അതിൽ എടുത്ത് പറയേണ്ടത് രണ്ടാമത്തെ മകളയായ ദിയ കൃഷ്ണയെ തന്നെയാണ്. സോഷ്യൽ മീഡിയ സാധ്യതകൾ കൊണ്ട് ശ്രദ്ധക്കപ്പെട്ട വ്യക്തിയാണ് ദിയ കൃഷ്ണ . ടിക് ടോക്ക് സജീവമായിരുന്ന സമയത്ത് അതിലെ നിറസാന്നിധ്യം തന്നെയായിരുന്നു ദിയ .

പിന്നീട് യൂടൂബ്, ഇൻസ്റ്റഗ്രാം എന്നിവയിലും ദിയ ശ്രദ്ധ നേടാൻ ആരംഭിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ അഭിനയത്തിലും നൃത്തത്തിലുമുള്ള തന്റെ കഴിവ് ദിയ തെളിയിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലും യൂടൂബിലുമായി നിരവധി ഫോളോവേഴ്സും സബ്‌സ്ക്രൈബേഴ്സുമാണ് ദിയയ്ക്ക് ഉള്ളത്. ഇൻസ്റ്റഗ്രാമിൽ തന്റെ ദിവസേനയുള്ള കാര്യങ്ങളും, തമാശകളും, ബ്രാൻഡ് പ്രൊമോഷൻസും ഒക്കെയാണ് താരം പോസ്റ്റ് ചെയ്യാറ്. തന്റെ പുത്തൻ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമായി പ്രതൃക്ഷപ്പെടാറുള്ള താരത്തിന്റെ പോസ്റ്റു നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്.

ഇൻസ്റ്റഗ്രാമിൽ ദിയ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്. സ്വിം സ്യൂട്ടിൽ വെള്ളത്തിനടിയിൽ നിൽക്കുന്ന ദിയയുടെ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

© 2024 M4 MEDIA Plus