കോശിയെ തട്ടാൻ മെഷീൻ ഗണ്ണുമായി അയ്യപ്പൻ..! ശ്രദ്ധ നേടി അയ്യപ്പനും കോശിയും തെലുങ്ക് ട്രൈലർ കാണാം..

മലയാളത്തിലെ പ്രശസ്ത സംവിധായകൻ സച്ചി ഒരുക്കി 2020 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അയ്യപ്പനും കോശിയും . ബിജു മേനോൻ , പൃഥ്വിരാജ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ആയ “ഭീംല നായക് ” ഇപ്പോൾ റിലീസിന് തയ്യാറെടുക്കുകയാണ് . ഈ ചിത്രം ഫെബ്രുവരി ഇരുപത്തിയഞ്ചിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഇപ്പോൾ പ്രേക്ഷകർക്കായി ഈ ചിത്രത്തിലെ മാസ് രംഗങ്ങളൊരുക്കിയ ട്രൈലർ പുറത്തു വിട്ടിരിക്കുകയാണ്.

അയ്യപ്പനും കോശിയും ചിത്രത്തിൽ നിന്ന് ചില വ്യത്യസ്തതകളോടെയാണ് തെലുങ്ക് പതിപ്പ് തയ്യാറാക്കിയിട്ടുള്ളതെന്ന് ട്രൈലറിൽ നിന്നും മനസിലാക്കാം. പുറത്തിറങ്ങി. സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ഭീംല നായക്കിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് പവൻ കല്യാണും റാണാ ദഗ്ഗുബാട്ടിയുമാണ് . ബിജു മേനോൻ അവതരിപ്പിച്ച പോലീസ് കഥാപാത്രമായി പവൻ കല്യാണും പൃഥ്വിരാജിന്റെ കോശി എന്ന കഥാപാത്രമായി റാണ ദഗ്ഗുബാട്ടിയും എത്തുന്നു. സിത്താര എന്റർടൈൻമെന്റ്സ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ട്രൈലറിൽ ഇരുവരും തമ്മിലുള്ള പോർവിളിയാണ് നിറഞ്ഞു നിൽക്കുന്നത്.

ആക്ഷൻ രംഗങ്ങൾ കൊണ്ട് സമൃദ്ധമാണ് ചിത്രം. മലയാള സിനിമയിൽ തകർത്താടിയ കണ്ണമ്മ എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് നടി നിത്യാ മേനോൻ ആണ്. റാണ ദഗ്ഗുബട്ടി അവതരിപ്പിക്കുന്ന ഡാനിയൽ ശേഖർ എന്ന കഥാപാത്രത്തിന്റെ ഭാര്യയായി മലയാളി താരം സംയുക്ത മേനോനും വേഷമിടുന്നു. പ്രേക്ഷകർക്ക് മികച്ചൊരു ദൃശ്യവിരുന്ന് ഒരുക്കുന്ന ട്രൈലർ തന്നെയാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. പ്രത്യേകിച്ച് പവൻ കല്യാണിന്റെ ആരാധകർക്ക് . ത്രിവിക്രം ശ്രീനിവാസാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിട്ടുള്ളത് . ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിട്ടുള്ളത് തമൻ എസ് ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് നവീൻ നൂലി ആണ് . സിത്താര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്.